കൊച്ചി: ടീകോം കമ്പനിയുമായി ബന്ധപ്പെട്ട് ഉന്നയിച്ച ഒരു ആക്ഷേപത്തിനും സര്‍ക്കാര്‍ മറുപടി പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ടീകോം കമ്പനിയാണ് സര്‍ക്കാറുമായുള്ള കരാർ പാലിക്കാത്തത്. കരാർ പാലിച്ചില്ലെങ്കില്‍ അവരില്‍ നിന്ന് തുക ഈടാക്കാൻ വ്യവസ്ഥയുണ്ട്. എന്നിട്ടും വീണ്ടും അവര്‍ക്ക് പണം കൊടുക്കുന്നതിന് പിന്നില്‍ അഴിമതിയാണെന്നും സതീശൻ പറഞ്ഞു.
248 ഏക്കര്‍ ഭൂമി സ്വന്തക്കാര്‍ക്ക് കൊടുക്കുന്നതിനുവേണ്ടിയാണ് എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്യാതെ മന്ത്രിമാരും ഘടകകക്ഷികളും പോലും അറിയാതെ പദ്ധതി അവസാനിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വയനാട് ദുരിതാശ്വാസത്തിന് കേന്ദ്രസര്‍ക്കാര്‍ പണം നല്‍കുന്നില്ല. സംസ്ഥാനം പ്രോജക്ട് റിപ്പോര്‍ട്ട് നല്‍കാന്‍ വൈകിയെന്നാണ് കേന്ദ്രം പറയുന്നത്. ദുരന്തനിവാരണ ഫണ്ട് ഓഡിറ്റ് ചെയ്യുന്നതില്‍ ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാറിന്‍റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചകളുണ്ടായി.
കൈയില്‍ കിട്ടിയ തുകപോലും സര്‍ക്കാര്‍ ചെലവഴിക്കുന്നില്ല. യു.ഡി.എഫുമായി പി.വി. അന്‍വര്‍ എം.എൽ.എ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ചര്‍ച്ച നടത്തുന്ന പ്രശ്‌നമില്ലെന്നും വി.ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.