തൊടുപുഴ: ഇടുക്കി പുറ്റടിയിൽ വീടിന് തീപിടിച്ച് ദമ്പതികൾ മരിച്ചു. രവീന്ദ്രൻ(50), ഭാര്യ ഉഷ(45) എന്നിവരാണ് മരിച്ചത്. മകൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. ഷോർട്ട്സർക്ക്യൂട്ടാണ് അപകടകാരണമെന്നാണ് സംശയം.
ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീട്ടിൽ രണ്ട് ദിവസം മുമ്പാണ് ഇവർ താമസം തുടങ്ങിയത്. വീടിന് തീപിടിച്ച വിവരം മകളാണ് നാട്ടുകാരെ അറിയിച്ചത്. തുടർന്ന് നാട്ടുകാർ മകളെ ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പിന്നീട് ഫയർഫോഴ്സ് ഉൾപ്പടെ സ്ഥലത്തെത്തിയാണ് പൂർണതോതിലുള്ള രക്ഷാപ്രവർത്തനം നടത്തിയത്. രവീന്ദ്രനേയും ഉഷയേയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.