തിരുവനന്തപുരം: പ്രമുഖര്‍ക്കെതിരായ പരാതികളില്‍ വിജിലന്‍സ് ഉള്‍വലിയുന്നുവെന്ന് വിജിലന്‍സ് പ്രത്യേക കോടതിയുടെ വിമര്‍ശനം. വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിക്കുന്ന പരാതികളില്‍ നടപടി സ്വീകരിക്കുന്നത് അതേ പരാതി ഹരജിയായി കോടതിയില്‍ എത്തിയശേഷമാണ്. സുപ്രധാനമായ മൂന്നു കേസുകളിലും വിജിലന്‍സ് ഇതേ നിലപാടാണ് സ്വീകരിച്ചത്. മുന്‍ മന്ത്രി ഇ.പി. ജയരാജന്‍, എ.ഡി.ജി.പി ആര്‍. ശ്രീലേഖ, മന്ത്രി മേഴ്സിക്കുട്ടിയമ്മ എന്നിവര്‍ക്കെതിരായ പരാതികളില്‍ വിജിലന്‍സ് ഇത് ആവര്‍ത്തിച്ചു. ഇത്തരം രീതി അനുവദിക്കാനാവില്ളെന്നും കോടതി വ്യക്തമാക്കി.
തോട്ടണ്ടി ഇറക്കുമതി ചെയ്തതില്‍ മന്ത്രി മേഴ്സിക്കുട്ടിയമ്മയും ഭര്‍ത്താവും കോര്‍പറേഷന്‍ ഭാരവാഹികളും പത്തരക്കോടിയുടെ അഴിമതി നടത്തിയെന്ന പരാതിയില്‍ വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണത്തിനുത്തരവിട്ടെന്ന് അറിയിച്ചപ്പോയാണ് കോടതിയുടെ വിമര്‍ശനം. മന്ത്രിക്കെതിരായ പരാതി കഴിഞ്ഞ മൂന്നു തവണ കോടതി പരിഗണിച്ചപ്പോഴും ഹരജിക്കെതിരായ നിലപാടാണ് വിജിലന്‍സ് സ്വീകരിച്ചത്. പിന്നീട് എപ്പോഴാണ് അന്വേഷണത്തിന് വിജിലന്‍സ് തയാറായതെന്ന് കോടതി ചോദിച്ചു.
ഡിസംബര്‍ 31ന് പരാതിയില്‍ അന്വേഷണം ആരംഭിച്ചെന്നും പരാതിക്കാരന്‍െറ മൊഴി ഇതിനകം രേഖപ്പെടുത്തിയെന്നും വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ കോടതിയെ അറിയിച്ചു. നവംബര്‍ ഒമ്പതിന് വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച പരാതിയില്‍ അന്വേഷണ ഉത്തരവ് എന്തുകൊണ്ട് വൈകിയെന്ന് കോടതി ചോദിച്ചു. മുന്‍ മന്ത്രി ഇ.പി. ജയരാജനും എ.ഡി.ജി.പി ശ്രീലേഖക്കുമെതിരായ ഹരജികള്‍ കോടതി പരിഗണിക്കുന്നതിന് തൊട്ടുമുമ്പാണ് ഡയറക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടതെന്ന കാര്യവും കോടതി നിരീക്ഷിച്ചു.
കശുവണ്ടി വികസന കോര്‍പറേഷനും കാപെക്സിനും തോട്ടണ്ടി ഇറക്കുമതിയില്‍ അഴിമതിയുണ്ടെന്ന ആരോപണത്തില്‍ ത്വരിതാന്വേഷണം പൂര്‍ത്തിയാക്കി ഫെബ്രുവരി 17ന് മുമ്പ് റിപ്പോര്‍ട്ട് നല്‍കാനും കോടതി ഉത്തരവിട്ടു. നാലു മാസക്കാലം തോട്ടണ്ടി വാങ്ങിയതില്‍ 10.34 കോടിയുടെ അഴിമതിയുണ്ടെന്ന് ആരോപിച്ച് മുന്‍ ഹൈകോടതി ഗവണ്‍മെന്‍റ് പ്ളീഡര്‍ പി. റഹീമാണ് പരാതി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.