തിരുവനന്തപുരം: മഗ്നീഷ്യം ഇറക്കുമതി അഴിമതി കേസിൽ ചീഫ് സെക്രട്ടറി ടോം ജോസിന് ക്ലീ ൻചിറ്റ് നൽകി വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിനൊപ്പം ഉണ്ടായിരുന്ന രേഖകൾ ഹാജരാ ക്കാൻ കോടതി ഉത്തരവ്. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയാണ് അടുത്തമാസം പത്തി ന് ഇൗ രേഖകൾ ഹാജരാക്കാനുള്ള നിർദേശം നൽകിയത്.
നേരത്തേ ടോം ജോസിന് ക്ലീൻചിറ്റ് നൽകിക്കൊണ്ടുള്ള റിപ്പോർട്ടാണ് വിജിലൻസ് കോടതിയിൽ സമർപ്പിച്ചിരുന്നത്. എന്നാൽ, ഇൗ റിപ്പോർട്ട് നിരസിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരൻ സമർപ്പിച്ച ആക്ഷേപത്തിൽ വാദം കേൾക്കുേമ്പാഴാണ് രേഖകൾ ഹാജരാക്കാൻ വിജിലൻസിനോട് കോടതി ആവശ്യപ്പെട്ടത്.ടോം ജോസ് കെ.എം.എം.എൽ എം.ഡിയായിരിക്കെ 250 മെട്രിക് ടൺ മഗ്നീഷ്യം ഇറക്കുമതി ചെയ്തതിൽ ഒരു കോടി 23 ലക്ഷം രൂപ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.
ഇ-ടെൻഡർ വഴി സ്വകാര്യ കമ്പനികളിൽനിന്ന് 88 മെട്രിക് ടൺ മഗ്നീഷ്യം വാങ്ങുകയും ബാക്കിയുള്ള 162 ടൺ മഗ്നീഷ്യം കൂടിയ വിലയ്ക്ക് വാങ്ങിയെന്നും ഇതുവഴി കെ.എം.എം.എല്ലിന് 2.5 കോടി രൂപയുടെ നഷ്ടം സംഭവിച്ചെന്നുമാണ് രവീന്ദ്രൻ സമർപ്പിച്ച സ്വകാര്യ ഹരജിയിലെ ആരോപണം. അഴിമതിയും നഷ്ടവും തെളിയിക്കുന്ന കാര്യങ്ങളൊന്നും കണ്ടെത്താനായില്ലെന്ന നിലയിലുള്ള റിപ്പോർട്ടാണ് വിജിലൻസ് കോടതിയിൽ സമർപ്പിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.