വായ്പ ബാധ്യത നിലനിൽക്കെ വിൽപനക്കരാർ: ഡി.ജി.പിയുടെ ഭാര്യയുടെ ഭൂമി ക്രയവിക്രയം തടഞ്ഞ് കോടതി

തിരുവനന്തപുരം: വായ്പ ബാധ്യതയുള്ള ഭൂമി വിൽക്കാനായി കരാർ ഉണ്ടാക്കിയെന്ന പരാതിയിൽ ഡി.ജി.പി ഷെയ്ഖ് ദർവേശ് സാഹിബിന്റെ ഭാര്യ എസ്. ഫരീദാ ഫാത്തിമയുടെ ഭൂമിയുടെ ക്രയവിക്രയം തടഞ്ഞ് കോടതി. 30 ലക്ഷം രൂപ മുൻകൂറായി വാങ്ങി വിൽപനക്കരാർ ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി നടപടി. പണം തിരികെ കൊടുക്കുത്താൽ ക്രയവിക്രയം അനുവദിക്കുമെന്ന വ്യവസ്ഥയിലാണ് നടപടിയെന്ന് അഡീഷനൽ സബ് കോടതി വ്യക്തമാക്കി.

നെട്ടയത്തുള്ള 10 സെൻ്റ് ഭൂമിയാണ് തിരു. അഡീഷണൽ കോടതി ജപ്തി ചെയ്തത്. തിരുവനന്തപുരം സ്വദേശി ഉമർ ഷെരീഫ് നൽകിയ പരാതിയിലാണ് ഉത്തരവ്. അഡ്വാൻസ് വാങ്ങിയ 30 ലക്ഷം രൂപയും തിരിച്ചു നൽകിയില്ലെന്ന് ഹർജിക്കാരൻ പരാതിയിൽ പറയുന്നു. ഡി.ജി.പിയും ഭാര്യയും ചേർന്നാണ് പണം വാങ്ങിയതെന്നും ഹർജിക്കാരൻ പറയുന്നു.

എന്നാൽ, ഭൂമിക്ക് വായ്പ ഉണ്ടായിരുന്ന കാര്യം മുൻകൂട്ടി അറിയിച്ചിരുന്നതായി ഡി.ജി.പി ഷെയ്ഖ് ദർവേശ് സാഹിബ് പറഞ്ഞു. മുഴുവൻ പണവും നൽകിയ ശേഷം പ്രമാണം എടുത്തു നൽകാമെന്ന് ധാരണയായിരുന്നു. തനിക്കാണ് നഷ്ടം സംഭവിച്ചതെന്നും നിയമപരമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

ഭാര്യയുടെ പേരിലുള്ള ഭൂമി ഇടപാടിൽ നിന്ന് പിൻവാങ്ങിയിട്ടില്ല. കൃത്യമായ കാരാറോടെയാണ് ഭൂമി വിൽപനയിൽ ഏർപ്പെട്ടത്. അഡ്വാൻസ് പണം തന്ന ശേഷം കരാറുകാരൻ ഭൂമിയിൽ മതിൽ കെട്ടി. എന്നാൽ, മൂന്നു മാസം കഴിഞ്ഞട്ടും ബാക്കി പണം തരാതെ അഡ്വാൻസ് തിരികെ ചോദിച്ചു. ഭൂമി വിറ്റിട്ട് പണം നൽകാമെന്ന് അറിയിച്ചുവെന്നും ഡി.ജി.പി പറയുന്നു. 

Tags:    
News Summary - Court stops sale of land of DGP's wife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.