കൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽവഴി സ്വർണം കടത്തിയ കേസിലെ പ്രതിയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം. ശിവശങ്കറിന് ജയിലിൽ സൗകര്യങ്ങൾ ഒരുക്കാൻ കോടതി നിർദേശം. ജയിലിൽ നോട്ട് ബുക്കും പേനയും നൽകാൻ സൂപ്രണ്ടിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നിർദേശം നൽകി.
ആഴ്ചയിൽ മൂന്നുദിവസം സഹോദരന്മാരായ നാരായണൻ, ഉണ്ണികൃഷ്ണൻ, അനന്തരവൻ ആനന്ദ് കൃഷ്ണൻ എന്നിവർക്ക് ജയിലിലെത്തി സംസാരിക്കാനും അനുവാദം നൽകി. കൂടിക്കാഴ്ച ഒരുമണിക്കൂർ കവിയരുത്. ജയിൽചട്ടങ്ങൾക്ക് അനുസൃതമായി ഭാര്യ, മകൻ, പിതാവ് എന്നിവരുമായി വിഡിയോ കാളിലൂെട സംസാരിക്കാനും അവസരമൊരുക്കണം. ശിവശങ്കർ നൽകിയ ഹരജി പരിഗണിച്ചാണ് ഇളവുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.