കൊല്ലം: രാജ്യത്ത് കോവിഡ്-19 ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ അമൃതാനന്ദമയി ആശ്രമത്തിൽ ദർശനം നിർത്തിയതായി ‘ ദി ഹിന്ദു’ റിപ്പോർട്ട്. ആരോഗ്യമന്ത്രാലയത്തിൽ നിന്നും നിർദേശം ലഭിക്കുന്നത് വരെ ദർശനം നിർത്തിവെക്കാനാണ് തീരുമാനം. കൊല്ലത്തെ മഠത്തിൽ ഒരു ദിവസം ഏകദേശം 3000പേർക്ക് വരെ ദർശനം നൽകി വന്നിരുന്നു.
ആരോഗ്യമന്ത്രാലയത്തിൽ നിന്നും അറിയിപ്പുള്ളതിനാൽ സ്വദേശികളും വിദേശികളും അടക്കമുള്ള ഭക്തരെ മഠത്തിൽ കയറ്റേണ്ടതില്ല എന്നാണ് തീരുമാനമെന്ന് മഠം നോട്ടീസിൽ പറയുന്നതായും ‘ദി ഹിന്ദു’ റിപ്പോർട്ട് ചെയ്യുന്നു. പകൽ സമയത്തുള്ള വിലക്കിനുപുറമേ രാത്രി താമസത്തിനും വിലക്കുണ്ട്.
കഴിഞ്ഞ ബുധനാഴ്ച വരെ മഠത്തിനകത്ത് പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്നില്ല. ജില്ല ഭരണകൂടവും ആരോഗ്യവകുപ്പും ആശ്രമ അധികൃതരെ സന്ദർശിച്ചിരുന്നു. വൈറസ് പകരാൻ സാധ്യതയുള്ളതിനാൽ ശാരീരിക സമ്പർക്കം ഒഴിവാക്കണമെന്നും നിർദേശം നൽകിയിരുന്നു. എല്ലാദിവസവും രാവിലെ ഒമ്പത് മുതൽ തുടരുന്ന അമ്മയുടെ ദർശനം പാത്രിരാത്രി വരെ തുടരാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.