പൊതുജനങ്ങളോട് മാന്യമായി പെരുമാറിയില്ലെങ്കിൽ നടപടി; പൊലീസുകാരോട് ഡി.ജി.പി

തിരുവനന്തപുരം: പരിശോധനക്കിടെ പൊലീസ് ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ് റ. ഇത്തരം സംഭവങ്ങൾ ഒരു സ്ഥലത്തും നടക്കുന്നില്ലെന്ന് ഇൻസ്പെക്ടർമാർ അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥർ ഉറപ്പാക്കണമെന്നും ഡി.ജി.പി വ്യക്തമാക്കി.

പാൽ വിതരണം, മരുന്ന്, മൽസ്യം എന്നിവ കൊണ്ടു പോകുന്ന വാഹനങ്ങൾ തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥർ അപമര്യാദയായി പെരുമാറിയെന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് ഡി.ജി.പിയുടെ പ്രതികരണം. അപമര്യാദയായി പെരുമാറുന്ന സംഭവങ്ങളിൽ മുതിർന്ന ഉദ്യോഗസ്ഥരെ ഉത്തരവാദികളാക്കി നടപടിയെടുക്കുമെന്നും ഡി.ജി.പി പറഞ്ഞു.

അടച്ചുപൂട്ടലിന്‍റെ സാഹചര്യത്തിൽ പൊതുജനങ്ങളോട് വിനയത്തോടും അതോടൊപ്പം ദൃഢമായും പെരുമാറേണ്ടത് ഒാരോ പൊലീസ് ഉദ്യോഗസ്ഥന്‍റെയും ഉത്തരവാദിത്തമാണ്. പൊലീസുകാർ ചെയ്ത നല്ല കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മുതിർന്ന പൗരന്മാരെയും പാവപ്പെട്ടവരെയും സഹായിക്കാൻ പരമാവധി ശ്രമിക്കണമെന്നും ഡി.ജി.പി ആവശ്യപ്പെട്ടു.


Tags:    
News Summary - Covid -19: DGP loknath behra Advice to Kerala Police -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.