സംസ്​ഥാനത്ത്​ കോവിഡ്​ ബാധിച്ച്​ ഡോക്​ടർ മരിച്ചു

തിരുവനന്തപുരം: സംസ്​ഥാനത്ത്​ കോവിഡ്​ ബാധിച്ച്​ ഡോക്​ടർ മരിച്ചു. അടക്കുളങ്ങര കെ.ബി.എം ക്ലിനിക്​ നടത്തിയിരുന്ന ഡോ. എം.എസ്​. ആബ്​ദീൻ ആണ്​ മരിച്ചത്​. 73 വയസായിരുന്നു. സംസ്​ഥാനത്ത്​ ആദ്യമായാണ്​ കോവിഡ്​ ബാധിച്ച്​ ഒരു ഡോക്​ടർ മരിക്കുന്നത്​.

ഒരാഴ്​ച മുമ്പുവ​െര ഇദ്ദേഹം രോഗികളെ പരിശോധിച്ചിരുന്നു. കോവിഡ്​ സ്​ഥിരീ​കരിച്ചതോടെ കഴിഞ്ഞ തിങ്കളാഴ്​ച മുതൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന്​ പിന്നീട്​ വെൻറിലേറ്ററിൽ പ്ര​വേശിപ്പിച്ചിരുന്നു. ഞായറാഴ്​ച​ രാവിലെയോടെ മരണം സ്​ഥിരീകരിച്ചു.

രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ ഡോക്​ടർമാരും ​നഴ്​സുമാരും ഉൾപ്പെടെ നിരവധി ആരോഗ്യ പ്രവർത്തകർ മരിച്ചിരുന്നു. 350ഓളം ഡോക്​ടർമാരുടെ മരണവും സ്​ഥിരീകരിച്ചിരുന്നു. കേരളത്തിൽ ആദ്യമായാണ്​ കോവിഡ്​ ബാധിച്ച്​ ഡോക്​ടർ മരിക്കുന്നത്​. 

Tags:    
News Summary - Covid 19 Doctor dies in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.