കൊച്ചി: വിദേശരാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികൾക്ക് എംബസികൾ മുേഖന നൽകുന്ന സഹായ ങ്ങളെന്തെന്നും വൈദ്യസഹായം എങ്ങനെ ലഭ്യമാക്കാമെന്നതും സംബന്ധിച്ച് ഹൈകോടതി കേന്ദ്ര സർക്കാറിെൻറ റിപ്പോർട്ട് തേടി. മുതിർന്ന പൗരന്മാർ, ഗർഭിണികൾ, ലേബർ ക്യാമ്പുകളിൽ കഴ ിയുന്നവർ എന്നിവർക്ക് നൽകുന്ന സഹായങ്ങൾ പ്രത്യേകം വ്യക്തമാക്കണം. പ്രവാസികളെ നാട് ടിലെത്തിച്ചാൽ ക്വാറൻറീൻ ചെയ്യാൻ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് സംസ്ഥാന സർക്കാർ വിശദീകരണം നൽകണം.
എത്ര കിടക്ക, ഡോക്ടർമാർ, വെൻറിലേറ്റർ, ശ്വസന സഹായ ഉപകരണങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ടെന്ന വിശദാംശങ്ങൾ ഉൾപ്പെടുത്തിയുള്ള റിപ്പോർട്ടാണ് നൽകേണ്ടത്. വീണ്ടും ഹരജി പരിഗണിക്കുന്ന ഏപ്രിൽ 24നകം റിപ്പോർട്ട് നൽകാനാണ് ഡിവിഷൻ ബെഞ്ചിെൻറ നിർദേശം. കോവിഡ് വ്യാപനത്തെ തുടർന്ന് യാത്രവിലക്ക് നിലവിൽ വന്നതോടെ യു.എ.ഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസി മലയാളികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് ദുബൈയിലെ കേരള മുസ്ലിം കൾചറൽ സെൻറർ പ്രസിഡൻറ് ഇബ്രാഹീം എളേറ്റിൽ, പ്രവാസി വ്യവസായി അഫി ഉദിന്നൂർ പക്രുമേഡ്, ജി.സി.സി രാഷ്ട്രങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാർക്കുവേണ്ടി മരുന്നും ഉപകരണങ്ങളുമായി മെഡിക്കൽ സംഘത്തെ അയക്കണമെന്ന് ആവശ്യപ്പെട്ട് കളമശ്ശേരി സ്വദേശി എ.ഇ. അബ്ദുൽ കലാം എന്നിവർ നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്.
വാദം കേൾക്കുന്നതിനിടെ വിദേശത്തുള്ളവരെ എത്രയും നേരേത്ത എത്തിക്കണമെന്നാണ് കോടതിയുടെ നിലപാടെന്നും പ്രവാസികളുടെ ദുരിതത്തിൽ ഉത്കണ്ഠയുണ്ടെന്നും ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. വിദേശത്തുള്ളവർക്ക് മരുന്ന്, താമസം തുടങ്ങിയ സൗകര്യങ്ങൾ ഉറപ്പു വരുത്താൻ ഒാരോ എംബസിയിലും നോഡൽ ഒാഫിസർമാരെ നിയോഗിച്ചിട്ടുണ്ടെന്നും പ്രവാസികൾക്ക് സഹായത്തിന് ഇവരെ ബന്ധപ്പെടാനാകുമെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.
പ്രവാസികളെ ഇപ്പോൾ നാട്ടിലേക്ക് കൊണ്ടുവരാൻ കഴിയില്ല. ലോക്ഡൗണിന് ശേഷമേ ഇക്കാര്യം പരിഗണിക്കാനാവൂവെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാറിന് തുടർച്ചയായി കത്തുകൾ അയച്ചതായി സംസ്ഥാന സർക്കാറിനുവേണ്ടി അഡീ. അഡ്വക്കറ്റ് ജനറൽ കോടതിയെ അറിയിച്ചു. ഈ കത്തുകളുടെ പകർപ്പുകൾ ഹാജരാക്കാൻ കോടതി സംസ്ഥാന സർക്കാറിന് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.