ചെന്നൈ: രാജ്യത്ത് കോവിഡ് ബാധ പടരുന്ന സാഹചര്യത്തിൽ ചെന്നൈയിലെ മറീന ബീച്ച് അടച്ചു. രോഗവ്യാപനം കുറക്കുന്ന തിൻെറ ഭാഗമായാണ് നടപടി. തമിഴ്നാട്ടിൽ മൂന്ന് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ പ്രധാന ആരാ ധനാലയങ്ങളും ആഴ്ച ചന്തകളും ഈ മാസം അവസാനം വരെ പൂട്ടിയിടാൻ സർക്കാർ ഉത്തരവിറക്കി. ചെന്നൈ വിമാനത്താവളത്തിലും നി രീക്ഷണം ശക്തമാക്കി. തമിഴ്നാട്ടിലെ രോഗബാധിതരുടെ എണ്ണം ഇതോടെ ആറായി.
അതേസമയം തമിഴ്നാട് കേരളത്തിൽനിന്നുള്ള സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. കേരള രജിസ്ട്രേഷനിലുള്ള ഒരു വാഹനം പോലും തമിഴ്നാട് അതിർത്തിയായ പുളിയറയിലൂടെ കടത്തിവിടില്ല. പത്തുദിവസം ഈ നിയന്ത്രണം തുടരാൻ തെങ്കാശി കലക്ടർ പൊലീസിന് നിർദേശം നൽകി.
പുളിയറയിലെത്തിയ തമിഴ്നാട് രജിസ്ട്രേഷൻ വാഹനങ്ങൾ മാത്രമാണ് ശനിയാഴ്ച കടത്തിവിട്ടത്. ശക്തമായ പരിശോധനകൾക്ക് ശേഷമാണ് ഈ വാഹനങ്ങളും കടത്തിവിടുന്നത്. പച്ചക്കറികളും അവശ്യ സാധനങ്ങളും കടത്തിവിടാത്തതിനാൽ കേരളത്തെ ഈ തീരുമാനം പ്രതികൂലമായി ബാധിക്കും.
കൊല്ലം ആര്യങ്കാവ് അതിർത്തിയും തമിഴ്നാട് അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വാഹനങ്ങൾ കടത്തിവിടില്ലെന്നും അധികൃതർ അറിയിച്ചു.അതേസമയം ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ ചെറിയ രീതിയിൽ സംഘർഷമുണ്ടായി. യാത്രക്കാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
കേരളത്തിൽനിന്നുള്ള സ്വകാര്യ വാഹനങ്ങൾ കന്യാകുമാരി വഴി കടത്തിവിടില്ലെന്ന് കന്യാകുമാരി ജില്ല കലക്ടർ പ്രശാന്ത് വടനേരം അറിയിച്ചു. കളിയിക്കാവിള ചെക്ക് പോസ്റ്റിൽ കലക്ടർ നേരിട്ടെത്തി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.