തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനവും പ്രതിരോധപ്രവർത്തനങ്ങളും വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്ന് കേരളത്തിലെത്തും. കേന്ദ്രസംഘവും ഇന്ന് കേരളത്തിലെത്തുന്നുണ്ട്. നേരത്തെ സന്ദർശിച്ച കേന്ദ്രസംഘം കൊവിഡ് വാക്സീന്‍ എടുത്തവരിലെ രോഗബാധയുടെ പ്രത്യേകം കണക്കെടുക്കാൻ സംസ്ഥാനത്തിന് നിർദേശം നൽകിയിരുന്നു.
മുഖ്യന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും സാന്നിധ്യത്തിൽ ചേരുന്ന അവലോകന യോഗത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ പങ്കെടുക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15ന് മുകളിലെത്തിയത് ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. അതേസമയം ഒരാഴ്ച കൊണ്ട് 24 ലക്ഷത്തിലധികം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്
ഇരുപതിനായിരത്തിന് മുകളിലാണ് സംസ്ഥാനത്ത് മിക്ക ദിവസവും പ്രതിദിന രോഗികളുടെ എണ്ണം. രാജ്യത്ത് ചികിൽസയിൽ കഴിയുന്ന ആകെ രോഗികളുടെ പകുതിയും കേരളത്തിലാണ്. ടി.പി.ആർ 15ന് മുകളിലാണ് . രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് പ്രതിരോധ പ്രവർത്തനം വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാനത്ത് എത്തുന്നത്. ഉച്ചക്ക് രണ്ട് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി വീണ ജോർജ് , ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തും.
തുടർന്ന് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ലൈഫ് കെയർ ലിമിറ്റഡ് ഓഫീസ് സന്ദർശിക്കുന്ന മാണ്ഡവ്യ, എച്ച്.എൽ.എല്ലിന്‍റെ പ്രവർത്തനം സംബന്ധിച്ച അവലോകന യോഗത്തിലും പങ്കെടുക്കും. തിരുവനന്തപുരം മെഡിക്കൽ കോളജും സന്ദർശിച്ച ശേഷം രാത്രിയോടെ അദ്ദേഹം മടങ്ങും. ഓണത്തോട് അനുബന്ധിച്ച് കോവിഡ് കേസുകൾ കൂടാനാണ് സാധ്യത. അതേസമയം വാക്സിനേഷൻ യജ്ഞത്തിന്‍റെ ഭാഗമായി ഒരാഴ്ചകൊണ്ട് 24 ലക്ഷം പേർക്കാണ് വാക്സിൻ നൽകിയത്. ഇന്നലെ മൂന്നേകാൽ ലക്ഷം പേർക്ക് വാക്സിൻ നൽകിയിട്ടുണ്ട്. അഞ്ച് ലക്ഷം ഡോസ് വാക്‌സിന്‍ കൂടി സംസ്ഥാനത്തിന് ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.