റാന്നി: കോവിഡ് 19നെതിരെ പോരാടി ജീവിതത്തിലേക്ക് മടങ്ങിയ 93കാരൻ പത്തനംതിട്ട റാന്നി ഐത്തല പട്ടയിൽ എബ്രഹാം തോമസ് അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്നാണ് മരണം. കോവിഡ് മുക്തനായി എട്ടുമാസത്തിന് ശേഷമാണ് മരണം.
കേരളത്തിൽ കോവിഡ് വ്യാപനത്തിന്‍റെ രണ്ടാം ഘട്ടത്തിൽ ആദ്യം രോഗം സ്ഥിരീകരിച്ച ഇറ്റലിയിൽ നിന്നെത്തിയവരുടെ മാതാപിതാക്കളാണിവർ. തോമസിന്‍റെയും ഭാര്യയുടെയും കോവിഡ് രോഗമുക്തി നേടിയുള്ള തിരിച്ചുവരവ് രാജ്യശ്രദ്ധ ആകർഷിച്ചിരുന്നു. ആ സമയത്ത് ഇന്ത്യയിൽ കോവിഡ് ഭേദമായ ഏറ്റവും പ്രായം കൂടിയ രോഗികളിൽ ഒരാളായിരുന്നു എബ്രഹാം തോമസ്.
മാർച്ച് എട്ടിനാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. എബ്രഹാം തോമസിനെയും മറിയാമ്മയെയും ആദ്യം പത്തനംതിട്ട ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും ചികിത്സിക്കുകയായിരുന്നു. 27 ദിവസത്തെ ചികിത്സക്ക് ശേഷം ഇരുവരും രോഗമുക്തി നേടി ആശുപത്രി വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.