കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് കാലത്തെ പ്രതിസന്ധികളിൽനിന്ന് ക്ഷീരമേഖല ക രകയറുന്നതിെൻറ സൂചനകൾ നൽകി വിഷുക്കാലത്ത് മിൽമ പാലിന് മികച്ച വിൽപന. ഈ മാസം തു ടക്കത്തിൽ 70 ശതമാനം പാൽ മാത്രം കർഷകരിൽനിന്ന് ശേഖരിച്ച മിൽമ ഒരാഴ്ചയായി ഇതര സംസ ്ഥാനങ്ങളിൽനിന്ന് പാൽ ഇറക്കുന്ന അവസ്ഥയിലെത്തി. വിഷുവിനോടനുബന്ധിച്ച് ഏറ്റവും കൂടുതൽ വിൽപന നടന്ന തിങ്കളാഴ്ച നാലു ലക്ഷത്തോളം ലിറ്റർ പാൽ കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽനിന്ന് എത്തിക്കുകയായിരുന്നു.
11.26 ലക്ഷം ലിറ്റർ പാലാണ് വിവിധ മേഖല യൂനിയനുകളിൽ വിഷുത്തലേന്നായ തിങ്കളാഴ്ച സംഭരിച്ചത്. തിരുവനന്തപുരം മേഖലയിൽ 2.84 ലക്ഷം ലിറ്ററായിരുന്നു ഉൽപാദനം. 4.61 ലക്ഷം ലിറ്റർ വിറ്റു. എറണാകുളത്ത് 3.76 ലക്ഷം ലിറ്ററായിരുന്നു വിൽപന. ഉൽപാദനം 2.65 ലക്ഷം ലിറ്ററും. മലബാർ മേഖല യൂനിയന് കീഴിൽ വിഷുത്തലേന്ന് 5.50 ലക്ഷം ലിറ്റർ പാൽ ശേഖരിച്ചു. ആറു ലക്ഷത്തോളം ലിറ്റർ വിൽപന നടത്തി. ക്ഷീരസംഘങ്ങൾ വഴിയും വൻ വിൽപന നടന്നു. സംസ്ഥാനത്ത് ഏപ്രിൽ എട്ടുമുതൽ ഇതര സംസ്ഥാനങ്ങളിൽനിന്ന് പാൽ എത്തുന്നുണ്ട്.
മലബാർ മേഖല യൂനിയനിൽ കഴിഞ്ഞ വിഷുക്കാലത്തെക്കാൾ 35 ശതമാനം കുറവാണ് ഇത്തവണ വിൽപന. ഈ മാസം 11 മുതൽ വിഷുദിനമായ 14 വരെ 19,07,229 ലിറ്റർ പാൽ വിൽപന നടത്തി. 4,10,567 കിലോ തൈരും 22 ടൺ പാലട മിക്സും അഞ്ചു ടൺ പേടയും ഈ ദിവസങ്ങളിൽ വിറ്റു.
കഴിഞ്ഞ ഓണക്കാലത്ത് മൂന്നു ദിവസങ്ങളിലായി 27 ലക്ഷം ലിറ്റർ മലബാർ മേഖല യൂനിയൻ വിറ്റിരുന്നു. നേരത്തേ പ്രഖ്യാപിച്ച 2.6 കോടി രൂപ ക്ഷീരകർഷകർക്ക് ഇൻസെൻറിവായി നൽകിയതായി മലബാർ മേഖല യൂനിയൻ ചെയർമാൻ കെ.എസ്. മണിയും മാനേജിങ് ഡയറക്ടർ കെ.എം. വിജയകുമാരനും പറഞ്ഞു. മലബാർ മേഖലയിലടക്കം മിൽമ പാൽ സംഭരണം കുറച്ചതോടെ കർഷകർ പാൽ ഒഴുക്കിക്കളഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.