തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനം സാമ്പത്തിക മേഖലയിലടക്കം വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും വ്യാപാരമേഖല നിർജീവമായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കെ.എസ്.ആർ.ടി.സിയിലടക്കം വലിയ വരുമാന നഷ്ടമാണുണ്ടാകുന്നത്. ഈസാഹചര്യത്തിൽ സ്വകാര്യബസുകൾക്ക് നികുതി അടക്കാനുള്ള സാവകാശം നീട്ടി നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായ്പാ തിരിച്ചടവടവുകൾക്ക് സാവകാശം നൽകാൻ ബാങ്കുകളോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി നൂറ് എന്ന തരത്തിൽ പരിമിതപ്പെടുത്തണം. ആരാധനാലയ അധികൃതർ കൂടുതൽ നിയന്ത്രണങ്ങളെ കുറിച്ച് ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.