കടയ്ക്കൽ (കൊല്ലം): നിയന്ത്രണംവിട്ട കാർ വൈദ്യുതി തൂണിലിടിച്ച് തലകീഴായി മറിഞ്ഞു. തുടയന്നൂർ സ്വദേശിയായ 35 കാരിക്ക് പരിക്ക്. കടയ്ക്കൽ കുറ്റിക്കാട് പോങ്ങുമലയിൽ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. അഞ്ചലിൽനിന്ന് തുടയന്നൂരിലെ വീട്ടിലേക്ക് കാർ ഓടിച്ചു പോകുകയായിരുന്നു ഇവർ. ഇതിനിടെ അഞ്ചലിലെ ആശുപത്രിയിൽനിന്ന് ഇവരുടെ കോവിഡ് പരിശോധന ഫലം പോസിറ്റിവാണെന്നുള്ള ഫോൺ സന്ദേശം എത്തുകയായിരുന്നു.
ഇതിനെ തുടർന്നാണ് കാർ നിയന്ത്രണംവിട്ട് മറിഞ്ഞത്. രക്ഷാപ്രവർത്തനത്തിനെത്തിയവരോട് യുവതി വിവരം അറിയിച്ചതിനെ തുടർന്ന് ഇവരെ ആശുപത്രിയിലെത്തിക്കാൻ ആരും തയാറായില്ല. കടയ്ക്കലിലെ ആംബുലൻസ് സർവിസുകളെ വിവരം അറിയിച്ചെങ്കിലും അവരും എത്തിയില്ല. ഏറെനേരത്തെ കാത്തിരിപ്പിനൊടുവിൽ യുവതിയുടെ ബന്ധുക്കളെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.