കോഴിക്കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് ജൂലൈ ആറിന് സംസ്ഥാനത്തെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ചിടുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. സെക്രേട്ടറിയറ്റുൾപ്പെടെ 25,000 േകന്ദ്രങ്ങളിൽ ആറിന് രാവിലെ പത്തു മുതൽ വൈകീട്ട് അഞ്ചുവരെ ഉപവാസ സമരം നടത്താനും ഏകോപന സമിതി സംസ്ഥാന സമിതി യോഗം തീരുമാനിച്ചു.
ടി.പി.ആർ അടിസ്ഥാനത്തിൽ എ,ബി,സി,ഡി കാറ്റഗറി തീരുമാനിച്ചത് തികച്ചും അശാസ്ത്രീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ നിവേദനത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ചൂണ്ടിക്കാട്ടി. പല വ്യാപാര സ്ഥാപനങ്ങളും രണ്ടുമാസത്തോളമായി അടഞ്ഞുകിടക്കുകയാണ്.
സോണുകൾ നോക്കാതെ കേരളത്തിലെ മുഴുവൻ വ്യാപാരസ്ഥാപനങ്ങളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകണം. ഹോട്ടലുകളിലും റസ്റ്റാറൻറുകളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം നൽകണം.
ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ഡൗണിനോട് സഹകരിക്കും. ആമസോൺ, ഫ്ലിപ്കാർട്ട് പോലുള്ള ഒാൺലൈൻ കുത്തക കമ്പനികൾ എല്ലാവിധ ഉൽപന്നങ്ങളും വിൽക്കുകയും ട്രിപ്ൾ ലോക്ഡൗൺ നിലനിൽക്കുന്ന പ്രദേശങ്ങളിൽപോലും ഒരു മാനദണ്ഡവും പാലിക്കാതെ വ്യാപാരം നടത്തുകയും ചെയ്യുന്നത് നിയന്ത്രിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.