കോഴിേക്കാട്: കർണാടകയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് സംസ്കരിക്കാം. സർക്കാർ നിർദേശങ്ങൾ പാലിച്ച് സംസ്കരിക്കണമെന്നു മാത്രം. കോവിഡ് കാലത്ത് മൃതദേഹങ്ങൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് കർണാടകയിലെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് കഴിഞ്ഞമാസമാണ് മാർഗനിർദേശങ്ങൾ ഇറക്കിയത്.
കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകാതെ അധികൃതർ കൈകാര്യം ചെയ്യുന്നത് കേരളത്തിൽ വിമർശനങ്ങൾക്കും പരാതികൾക്കും ഇടവരുത്തിയിരിക്കുകയാണ്. മൃതദേഹങ്ങൾ മതപരമായ രീതിയിൽ സംസ്കരിക്കാൻ സാഹചര്യമൊരുക്കണമെന്ന് കഴിഞ്ഞ ദിവസം മുസ്ലിം സംഘടനാ നേതാക്കൾ ആവശ്യമുന്നയിച്ചിരുന്നു.
മൃതദേഹങ്ങൾ രോഗം പരത്തില്ലെന്നതിനാൽ കോവിഡ് സംശയമുള്ള മരണങ്ങൾക്കുമാത്രം കോവിഡ് പരിശോധന നടത്തിയാൽ മതിയെന്നാണ് കർണാടക സർക്കാറിെൻറ ഉത്തരവിൽ. പരിശോധനഫലം വരുന്നതുവരെ സൂക്ഷിക്കേണ്ടതില്ല. രോഗസംശയമുള്ള കേസുകളിൽ കോവിഡ് േപ്രാട്ടോകോൾ പാലിച്ചു തന്നെ സംസ്കാരം നടത്താം.
മൃതദേഹം മറവുചെയ്യാൻ വേണ്ട സൗകര്യങ്ങൾ അധികൃതർ ബന്ധുക്കൾക്ക് ഒരുക്കിനൽകണം. മൃതദേഹങ്ങളിൽനിന്ന് പുറത്തുവരുന്ന ദ്രവങ്ങളുമായി സമ്പർക്കത്തിലാവുേമ്പാഴോ പോസ്റ്റ്മോർട്ടത്തിനിടെ ശ്വാസകോശം കൈകാര്യം ചെയ്യേണ്ടി വരുേമ്പാഴോ ആണ് കോവിഡ് പകരാനുള്ള സാധ്യതയുള്ളത്.
അതിനാൽ മൃതദേഹങ്ങൾ കൈകാര്യം ചെയ്യുന്നവർ പി.പി.ഇ കിറ്റ് ഉൾപ്പെടെ ധരിച്ച് രോഗസാധ്യത ഒഴിവാക്കണം. കുളിപ്പിച്ചു കഴിഞ്ഞാൽ ഉടൻ കൈകൾ വൃത്തിയാക്കണം. ബന്ധുക്കൾ മരിച്ചയാളെ ചുംബിക്കുകയോ ദേഹത്തിൽ സ്പർശിക്കുകയോ അരുത്. മോർച്ചറിയിൽനിന്ന് എടുക്കുേമ്പാൾ മുതൽ ബന്ധുക്കൾ ഒരു മീറ്ററോ മൂന്നടിയോ അകലം പാലിക്കുക. ഫേസ് മാസ്ക്ക് ഉൾപ്പെടെയുള്ള പ്രതിരോധ വസ്തുക്കൾ ധരിക്കണം.
നിർബന്ധിത സാഹചര്യങ്ങളിലല്ലാതെ എംബാം ചെയ്യുകയോ പോസ്റ്റ്മോർട്ടം െചയ്യുകയോ അരുത്. മൃതദേഹം സ്പർശിക്കാതെയുള്ള മതാചാരങ്ങൾ നടപ്പിലാക്കാം. ചാരം മൂലം പ്രശ്നങ്ങളൊന്നും ഇല്ലാത്തതിനാൽ ചിതാഭസ്മം ഒഴുക്കുന്നതടക്കമുള്ള അന്ത്യകർമങ്ങൾ നിർവഹിക്കാം.
മരിച്ചയാൾ ഉപയോഗിച്ച വസ്തുക്കൾ അണുമുക്തമാക്കി ഉപയോഗിക്കാവുന്നതാണ്. കർണാടക മാതൃക േകരളത്തിലും നടപ്പാക്കുന്നതിന് തടസ്സമെന്താണെന്നാണ് സന്നദ്ധ സേവന രംഗത്തുള്ളവർ ചോദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.