സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

കോഴിക്കോട് : കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ രണ്ട് മരണം കൂടി. മലപ്പുറം സ്വദേശി പുല്ലിപ്പറമ്പ് മലയിൽ കോട്ടായി ബിച്ച വ(65), ഫറോക്ക് താലൂക്ക് ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റിയ ദേവകി അമ്മ (94 ) എന്നിവരാണ് മരിച്ചത്.

ആഗസ്റ്റ് നാലിന് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ബിച്ച വക്ക് 10ന് നടത്തിയ ആൻറിജൻ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് 13ന് രാത്രി 10ഓടുകൂടി മരിച്ചു. ഫറോക്ക് താലൂക്ക് ആശുപത്രിയിൽ നിന്ന് 14ന് രാവിലെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയ ദേവകിയമ്മ ഉച്ചയ്ക്ക് ഒന്നോടെ മരിക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.