തിരുവനന്തപുരം: മരണപ്പട്ടിക പുതുക്കുേമ്പാൾ കേരളത്തിൽ മരണം ഇരട്ടിയാകും. മരിച്ചവരുടെ ആശ്രിതർക്ക് 50,000 രൂപ സഹായം നൽകുമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതുവരെയുള്ള മരണസംഖ്യ പ്രകാരം കേരളം ഇതിന് 121 കോടിയോളം മാറ്റിവെക്കണം. പട്ടിക പുതുക്കുന്നതോടെ 200 കോടിയെങ്കിലും നൽകേണ്ടിവരും. കോവിഡ് ബാധിച്ച് ആത്മഹത്യ ചെയ്തവരും കോവിഡിനെ തുടർന്ന് മറ്റ് അസുഖങ്ങൾ കാരണം മരിച്ചവരും പട്ടികയിൽ ഉൾപ്പെടും.
ബുധനാഴ്ച വരെ 24,039 മരണമാണ് ഔദ്യോഗിക കണക്ക്. ഇത് 43,000 കവിയും. തുടക്കത്തിൽ കോവിഡ് പോസിറ്റിവായിരിക്കുേമ്പാൾ മരിച്ചാൽ മാത്രമാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്.
രണ്ടാംതരംഗം മുതൽ തുടർപരിശോധന നിർബന്ധമില്ലാതായതോടെ പോസിറ്റിവായി 17 ദിവസത്തിനുള്ളിലുള്ള മരണം കോവിഡായി കണക്കാക്കുന്ന രീതിയാണ് നിലവിലുള്ളത്. 17 ദിവസം കഴിഞ്ഞാൽ അനുബന്ധ രോഗമെന്ന വിഭാഗത്തിലേക്ക് മാറ്റും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.