തൃശൂർ: സൗദിയിൽനിന്നെത്തിയ വയോധികദമ്പതികളെ കൊറോണ ബാധിതരെന്നാരോപിച്ച് ഫ്ലാറ്റിൽനിന്ന് പുറത്തുകടക്കാൻ അനുവദിക്കാതെ പൂട്ടിയിട്ടെന്നും വാതിലിന് മുന്നിൽ ‘കൊറോണ’ എെന്നഴുതി സ്റ്റിക്കർ പതിച്ചെന്നും പരാതി. പരാതിയെ തുടർന്ന് ഫ്ലാറ്റിലെ താമസക്കാരും റസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികളുമായ ഏഴുപേരെ തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.
നഗരത്തിനടുത്ത് മുണ്ടുപാലത്തുള്ള ഫ്ലാറ്റിലാണ് സംഭവം. സൗദിയിൽ ഇലക്ട്രിക്കൽ കമ്പനിയിൽ ജോലി ചെയ്യുന്ന വിനോദും ഭാര്യ ഇന്ദിരയും ഞായറാഴ്ചയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറങ്ങി തൃശൂരിലെത്തിയത്. വിമാനത്താവളത്തിൽ ഇവർ വൈദ്യപരിശോധനക്ക് വിധേയരായി. ഫ്ലാറ്റിലെത്തിയപ്പോൾ ചില താമസക്കാരുമായി ഇേതച്ചൊല്ലി വാഗ്വാദമുണ്ടായി. കൊേറാണയുണ്ടെന്ന് ആരോപിച്ച് റസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികൾ തിങ്കളാഴ്ച രാവിലെ ഇവരെ പുറത്തിറങ്ങാൻ അനുവദിച്ചില്ലത്രെ.
ഭക്ഷണവും വെള്ളവും നിഷേധിച്ച് ഫ്ലാറ്റിെൻറ വാതിലിൽ കട്ടിലയോട് ചേർത്ത് ‘കൊറോണ’ എന്ന സ്റ്റിക്കർ പതിച്ചെന്നാണ് ദമ്പതികളുടെ പരാതി. അസോസിയേഷൻ പ്രസിഡൻറ് പോൾ ടി. ജോസഫ്, സെക്രട്ടറി ഫ്രാൻസിസ്, മെംബർമാരായ ആൻറണി, മാത്യു എന്നിവരടക്കം ഏഴുപേരെയാണ് അറസ്റ്റ് ചെയ്തത്. തൃശൂർ അസി. കമീഷണർ വി.കെ. രാജുവിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഈസ്റ്റ് സർക്കിൾ ഇൻസ്പെക്ടർ പി.പി. ജോയ്, സബ് ഇൻസ്പെക്ടർമാരായ വിമോദ്, ബനഡിക്ട്, പി.ആർ.ഒ ഷാജു, ജനമൈത്രി ബീറ്റ് പൊലീസ് ഓഫിസർമാർ എന്നിവർ സ്ഥലത്തെത്തിയാണ് ഫ്ലാറ്റിൽനിന്ന് ദമ്പതികളെ പുറത്തിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.