മലപ്പുറം: വേങ്ങര സാമൂഹികാരോഗ്യകേന്ദ്രത്തിൽ പ്രവർത്തനം തുടങ്ങാൻ നിശ്ചയിച്ചിരുന്ന കോവിഡ് ഫസ്റ്റ് െലെൻ ട്രീറ്റ്മെൻറ് സെൻറർ സ്വകാര്യ ഓഡിറ്റോറിയത്തിലേക്ക് മാറ്റി. കോവിഡ് വ്യാപനം കൂടുന്നതിെൻറ ഭാഗമായി വേങ്ങരയിൽ ആരംഭിക്കാനിരുന്ന ചികിത്സാകേന്ദ്രം നേരത്തെ സ്വകാര്യ ഓഡിറ്റോറിയത്തിൽ തുടങ്ങാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഇവിടത്തെ അസൗകര്യം കാരണം വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിെൻറ പുതിയകെട്ടിടത്തിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു.
പ്രളയസാധ്യത പരിഗണിക്കുമ്പോൾ ആദ്യംതന്നെ വെള്ളത്തിൽ മുങ്ങാൻ സാധ്യതയുള്ള ഈ പ്രദേശത്ത് സെൻറർ തുടങ്ങുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഉദ്ഘാടനം കഴിഞ്ഞെങ്കിലും പ്രവർത്തനം ആരംഭിച്ചിട്ടില്ലാത്ത ഏറെ സൗകര്യപ്രദമായ ആശുപത്രി കെട്ടിടത്തിലേക്ക് കേന്ദ്രം മാറ്റിയത്. സെൻററിനായി 50 കിടക്കകൾ സജ്ജീകരിക്കാനായിരുന്നു തീരുമാനം. നേരത്തെ സ്വകാര്യ ഓഡിറ്റോറിയം സെൻററായി പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും തിരൂരങ്ങാടി െഡപ്യൂട്ടി തഹസിൽദാർമാരായ പി. പ്രശാന്ത്, കെ. സുധീഷ്, പഞ്ചായത്ത് സെക്രട്ടറി കെ. പ്രഭാകരൻ, വില്ലേജ് ഓഫിസർ യു.എൻ. നവീൻ എന്നിവരുടെ പരിശോധനയിൽ അസൗകര്യം കാരണം വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിെൻറ പുതിയ കെട്ടിടത്തിലെക്ക് മാറ്റുകയായിരുന്നു.
ഈ മാറ്റമാണ് വെള്ളിയാഴ്ച ചേർന്ന യോഗത്തിൽ വേങ്ങര മെഡിക്കൽ ഓഫിസറുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ വീണ്ടും മാറിയത്. സെൻററിെൻറ നോഡൽ ഓഫിസറായി വേങ്ങര മോഡൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ സൈദു പുലാശ്ശേരിയെ നിയമിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.