മുംബൈ: മുംബൈ നഗരസഭക്കു കീഴിലെ മൂന്നു വാർഡുകളിലെ ചേരികളിൽ 57 ശതമാനം പേർക്ക് കോവിഡ് വന്നു പോയതായി സർവേ. വന്നവർ ഇതറിഞ്ഞില്ലെന്നതാണ് പ്രത്യേകത. 6936 പേരുടെ രക്തപരിശോധനയിൽ വൈറസ് ബാധക്കുശേഷമുണ്ടാകുന്ന ഇമ്യൂണോഗ്ലോബുലിെൻറ അംശം കണ്ടെത്തിയതിലൂടെയാണ് കോവിഡ് വന്നുപോയതായി സ്ഥിരീകരിച്ചത്.
ദഹിസർ, ചെമ്പൂർ, സയൺ, മാട്ടുംഗ, ജി.ടി.ബി നഗർ എന്നിവിടങ്ങളിൽ നഗരസഭയും നിതി ആയോഗും ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫണ്ടമെൻറൽ റിസർച്ചും ചേർന്നാണ് സർവേ നടത്തിയത്. ആരിലും പ്രകടമായ രോഗലക്ഷണമുണ്ടായിട്ടില്ലെന്ന് നഗരസഭ അഡീഷനൽ കമീഷണർ സുരേഷ് കകാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.