കൊച്ചി: കോവിഡ് ബാധിതരുടെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കുന്ന കാര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾക്കപ്പുറം അനുമതി നൽകാനാവില്ലെന്ന് ഹൈകോടതി. ദുരന്തനിവാരണ നിയമ വ്യവസ്ഥകൾ പ്രകാരം കേന്ദ്രം കൊണ്ടുവന്ന പ്രോട്ടോകോൾ അനുസരിച്ചുള്ളതാണ് സംസ്ഥാന സർക്കാറിേൻറതും. അതിനാൽ ഇതിൽ കൂട്ടിച്ചേർക്കൽ നിർദേശിക്കാൻ കഴിയില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങൾക്കനുസരിച്ച് മതാചാരപ്രകാരമുള്ള അന്ത്യകർമങ്ങൾ നടത്താൻ അനുമതി തേടി കേരള മുസ്ലിം കൾചറൽ സെൻറർ ഡൽഹി ജനറൽ സെക്രട്ടറിയും മറ്റുമായിരുന്നു ഹരജിക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.