കാ​ലി​ലെ വ്ര​ണ​ത്തി​ൽ ഉ​റു​മ്പ​രി​ച്ച് റോ​ഡി​ൽ അ​വ​ശ​യാ​യി കി​ട​ക്കു​ന്ന ഗീ​ത

കോവിഡ്​ രോഗി ഉറുമ്പരിച്ച്​ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ

പാ​വ​റ​ട്ടി: കോ​വി​ഡ് രോ​ഗി​യാ​യ യു​വ​തി​യെ കാ​ലി​ലെ വ്ര​ണ​ത്തി​ൽ ഉ​റു​മ്പ​രി​ച്ച്​ റോ​ഡ​രി​കി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​െ​ണ്ട​ത്തി. എ​ള​വ​ള്ളി ഉ​ല്ലാ​സ് ന​ഗ​റി​ൽ അ​പ്പു​ക്കു​ട്ട​െൻറ മ​ക​ൾ ഗീ​ത​യാ​ണ്​ (45) അ​വ​ശ​യാ​യി റോ​ഡ​രി​കി​ൽ കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. ഒ​രു കാ​ൽ പ​ഴു​ത്ത് ഉ​റു​മ്പ​രി​ക്കു​ന്ന നി​ല​യി​ലാ​ണ്.

സാ​മൂ​ഹി​ക​നീ​തി വ​കു​പ്പി​ലും പൊ​ലീ​സി​ലും പ​ഞ്ചാ​യ​ത്തി​ലും വി​വ​ര​മ​റി​യി​െ​ച്ച​ങ്കി​ലും തി​രി​ഞ്ഞു​നോ​ക്കി​യി​െ​ല്ല​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. വാ​ർ​ഡ്​ അം​ഗം സൗ​മ്യ, മു​ൻ അം​ഗം കെ.​ആ​ർ. ര​ഞ്​​ജി​ത്ത്​ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇവരെ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലേ​ക്ക് മാ​റ്റി.

മാ​സ​ങ്ങ​ൾ​ക്കു മു​മ്പ്​ ഭ​ർ​ത്താ​വി​െൻറ വീ​ട്ടു​കാ​ർ ഗീ​ത​യെ എ​ള​വ​ള്ളി​യി​ലെ സ്വ​ന്തം വീ​ട്ടി​ലാ​ക്കി പോ​യ​താ​ണ്. സ​ഹോ​ദ​ര​ങ്ങ​ളു​ടെ വീ​ട്ടി​ലാ​ണ് പിന്നീട്​ ക​ഴി​ഞ്ഞി​രു​ന്ന​ത്. 10 ദി​വ​സം മു​മ്പാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഏ​െ​ത​ങ്കി​ലും അ​നാ​ഥാ​ല​യ​ത്തി​ൽ എ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​ക​ണ​മെ​ന്നാ​ണ്​ ഗീ​ത​യു​ടെ ആ​വ​ശ്യം.




Tags:    
News Summary - covid patient as he was abandoned on the roadside

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.