തിരുവല്ല: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ സംസ്കരിച്ചു.
പ്രായാധിക്യത്തെ തുടർന്നുള്ള അസുഖങ്ങളുമായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ച മരിച്ച കുളക്കാട് സ്വദേശി പി.എം. തോമസിെൻറ മൃതദേഹമാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ കാവുംഭാഗം കട്ടപ്പുറം പള്ളി സെമിത്തേരിയിൽ കോവിഡ് ചട്ടങ്ങൾ പാലിച്ച് സംസ്കരിച്ചത്.
തോമസിെൻറ മരണത്തെ തുടർന്ന് ഉറ്റബന്ധുക്കൾ ഉൾെപ്പടെയുള്ളവർ നിരീക്ഷണത്തിൽ പ്രവേശിച്ചിരുന്നു. മരണപ്പെട്ടയാളുടെ ബന്ധുക്കളുടെ അഭ്യർഥനപ്രകാരമാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ സംസ്കാര ചുമതല ഏറ്റെടുത്തത്.
ഡി.വൈ.എഫ്.ഐ ടൗൺ സൗത്ത് മേഖല സെക്രട്ടറി ലിബിൻ ലാസർ, പ്രസിസൻറ് ഷിനിൽ തിരുവല്ല, ബ്ലോക്ക് എക്സി. അംഗങ്ങളായ അനിക്കുട്ടൻ, റോഷൻ, കിരൺ എന്നിവരടങ്ങുന്ന സംഘമാണ് മൃതദേഹം സംസ്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.