ക്വാറൻറീന്‍ ലംഘിച്ച കടയുടമക്ക്​ കോവിഡ്​; സഹപ്രവർത്തകനും രോഗം പകർന്നു, കേസ്

വടകര: ക്വാറൻറീന്‍ നിയമലംഘനം നടത്തിയ കടയുടമക്കെതിരെ ചോമ്പാല പൊലീസ് കേസെടുത്തു. നാദാപുരം റോഡിലെ പച്ചക്കറി വ്യാപാരിയും ഹോര്‍ട്ടി കോര്‍പ്​ ഏജന്‍സിയുമായ ബാബുരാജിനെതിരെയാണ് മെഡിക്കൽ ഓഫിസറുടെ പരാതി പ്രകാരം കേസെടുത്തത്.

കോവിഡ് ടെസ്​റ്റി െൻറ ഭാഗമായി സ്രവം പരിശോധനക്ക് നല്‍കിയശേഷം ഇയാളോട് ക്വാറൻറീനിൽ കഴിയാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇയാള്‍ വീണ്ടും കടയിലെത്തുകയും പിന്നീട് പരിശോധനഫലം പോസിറ്റിവാകുകയും ചെയ്തു. സമ്പര്‍ക്കത്തിലൂടെ ഇയാളുടെ കടയിലെ മറ്റൊരാള്‍ക്കും കോവിഡ് പോസിറ്റിവായിരുന്നു.

ഇതേ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് പരാതി നല്‍കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.