ഓമശ്ശേരി (കോഴിക്കോട്): കോവിഡ് ലോക്ഡൗൺ കാരണം മാസങ്ങളോളം അടച്ചിട്ടതിനാൽ സ്കൂൾ വാഹനങ്ങൾ നശിച്ചു. ഈ വകയിൽ സ്കൂളുകൾക്ക് നഷ്ടമായത് ലക്ഷങ്ങൾ.
ജനുവരി മുതൽ സ്കൂളുകളും കോളജുകളും ഭാഗികമായി തുറന്നു പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയിരിക്കെ അറ്റകുറ്റപ്പണികൾക്കായി സ്കൂളുകൾ ചെലവഴിക്കേണ്ടത് ലക്ഷങ്ങൾ. കെട്ടിടങ്ങൾ, വാഹനങ്ങൾ തുടങ്ങിയവയുടെ പ്രവൃത്തി ഇതിൽ ഉൾപ്പെടും. സ്വകാര്യ സ്കൂളുകളാണെങ്കിൽ ജീവനക്കാർക്ക് വേതനം വകയിൽ നൽകാൻ കുടിശ്ശികയും ഉണ്ട്.
കുട്ടികളിൽനിന്ന് ഫീസ് ഇനത്തിൽ ലഭിക്കാനുള്ളത് വലിയ സംഖ്യയും. സ്കൂളുകൾ പഴയ അവസ്ഥയിലേക്ക് മാറിക്കിട്ടാൻ വലിയ സംഖ്യയാണ് ചെലവഴിക്കേണ്ടത്.
സ്കൂൾ വാഹനങ്ങളുടെ നികുതി, ഇൻഷുറൻസ് തുടങ്ങിയവ അടവു തെറ്റി വാഹനങ്ങൾ പുറത്തിറക്കാൻ കഴിയാത്ത അവസ്ഥയിലുമാണ്. കഴിഞ്ഞ മാർച്ചിൽ റോഡരികിൽ നിർത്തിയിട്ട സ്ഥലത്തുതന്നെ വാഹനങ്ങൾ കിടക്കുകയാണ്. ടയറുകൾ പഞ്ചറായി. എൻജിനുകൾ പ്രവർത്തിക്കാതായി.
പൂർണമായും വാഹനം നശിച്ചിരിക്കയാണ്. എയ്ഡഡ്, അൺ എയ്ഡഡ് വ്യത്യാസമില്ലാതെ വാഹനങ്ങൾ കേടുവന്നിട്ടുണ്ട്. അറ്റകുറ്റപ്പണിക്ക് സർക്കാർ സഹായധനം അനുവദിക്കണമെന്നു മാനേജ്മെൻറുകൾ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.