തിരുവനന്തപുരം: ജയിലുകളിലും കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആവശ്യപ്പെടുകയാണെങ്കിൽ അർഹതയുള്ള തടവുകാർക്ക് രണ്ടാഴ്ച പരോൾ അനുവദിക്കാൻ സർക്കാർ തീരുമാനം. പല ജയിലുകളിലും കോവിഡ് വ്യാപകമായ സാഹചര്യത്തിൽ അർഹരായവർക്ക് പരോൾ അനുവദിക്കണമെന്ന് ജയിൽ മേധാവി ഋഷിരാജ് സിങ് സർക്കാറിനോട് ശിപാർശ ചെയ്തിരുന്നു. അതുപ്രകാരം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം ചേർന്നാണ് തീരുമാനം എടുത്തത്. എന്നാൽ, ക്രൂരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് ശിക്ഷ അനുഭവിക്കുന്നവർക്ക് പരോൾ അനുവദിക്കില്ല.
കഴിഞ്ഞവർഷവും കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ തടവുകാർക്ക് പരോൾ അനുവദിച്ചിരുന്നു. പലതവണ ഇത് നീട്ടിനൽകുകയും ചെയ്തു. എന്നാൽ പല തടവുകാരും മടങ്ങിയെത്താൻ വൈകിയത് പ്രശ്നം സൃഷ്ടിച്ചിരുന്നു. കണ്ണൂർ, കാക്കനാട് തുടങ്ങിയ ജയിലുകളിൽ നടത്തിയ പരിശോധനകളിൽ നിരവധിപേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.