തിരുവനന്തപുരം: ടെസ്റ്റ് കിറ്റുകളുടെ വില കുറഞ്ഞതിനാൽ കോവിഡ് 19 പരിശോധനാ നിരക്ക് ആേരാഗ്യവകുപ്പ് പരിഷ്കരിച്ചു. 3000 രൂപയുണ്ടായിരുന്ന ട്രൂനാറ്റിന് 900 രൂപയാണ് കുറച്ചത്. 2100 ആണ് പുതിയ നിരക്ക്.
ആർ.ടി.പി.സി.ആറിന് (ഓപൺ സിസ്റ്റം) 2750 ൽനിന്ന് 2100 രൂപയാക്കി. ആൻറിജൻ ടെസ്റ്റിന് 625 രൂപയാണ്. ഇതിെൻറ നിരക്കിൽ മാറ്റമില്ല, .ജീൻ എക്സ്പർട്ടിന് 2500. സാമ്പിൾ ശേഖരിക്കുന്നതിെൻറ ചാർജും ഇതിൽ ഉൾപ്പെടും.
ടെസ്റ്റ് കിറ്റുകളുടെ നിർമാണം വ്യാപകമായതോടെയാണ് വില കുറഞ്ഞത്. രജിസ്റ്റർ ചെയ്ത ലാബുകൾക്ക് ടെസ്റ്റിങ് കിയോസ്ക്കുകൾ ആരംഭിക്കാനും അനുമതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.