കൊച്ചി: ഈ അധ്യയന വർഷം ഏതെല്ലാം ഇനത്തിലുള്ള ഫീസുകൾ ഇൗടാക്കാനാണ് സ്കൂളുകൾക്ക് അനുമതി നൽകിയിട്ടുള്ളതെന്ന് കേരള സി.ബി.എസ്.ഇ മാനേജ്മെൻറ് അസോസിയേഷനോട് ഹൈകോടതി. കോവിഡ് മൂലം ജനങ്ങൾ ദുരിതമനുഭവിക്കുന്ന പശ്ചാത്തലത്തിൽ ഫീസിനത്തിൽ നൽകിയ ഇളവുകളുടെ വിശദാംശങ്ങളും 10 ദിവസത്തിനകം അറിയിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.
കോവിഡിെൻറ പേരിൽ ഫീസടക്കാതെ രക്ഷിതാക്കൾ അനാവശ്യമായി പ്രശ്നമുണ്ടാക്കുകയാണെന്നും സ്കൂളിെൻറ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ പൊലീസ് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെൻറും ചില സ്കൂളുകളും നൽകിയ ഹരജികളിലാണ് ഇടക്കാല ഉത്തരവ്. ഹരജി വീണ്ടും ഒക്ടോബർ 13ന് പരിഗണിക്കാൻ മാറ്റി.
അതേസമയം, കോവിഡ് കാലത്തിന് മുമ്പുള്ള ഫീസ് കുടിശ്ശിക ഒരു മാസത്തിനകം അടക്കാൻ ഓൺലൈൻ ക്ലാസിൽനിന്ന് കുട്ടികളെ പുറത്താക്കുന്നതിനെതിരെ നൽകിയ മറ്റൊരു ഹരജിയിൽ കോടതി രക്ഷിതാക്കളോട് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.