തൃക്കാക്കര നഗരസഭയിലെ പ്രതിപക്ഷ കൗൺസിലർക്ക് കോവിഡ്; അവിശ്വാസ പ്രമേയ ചർച്ചക്കെത്തിയത് പി.പി.ഇ കിറ്റ് ധരിച്ച്

എറണാകുളം: തൃക്കാക്കര നഗരസഭയിൽ ഭരണപക്ഷത്തിനെതിരായ അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കാനിരിക്കെ പ്രതിപക്ഷ കൗൺസിലർക്ക് കോവിഡ്. 18ാം വാർഡ് കൗൺസിലർ സുമയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗബാധയുള്ള കൗൺസിലർ പി.പി.ഇ കിറ്റ് ധരിച്ച് മറ്റ് അംഗങ്ങൾക്കൊപ്പം കൗൺസിൽ യോഗത്തിനെത്തി. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാണ് രോഗിയെ എ.സി. ഹാളിലിരുത്തിയതെന്ന് പരാതിയുണ്ട്.

ചെയർപേഴ്സൺ അജിത തങ്കപ്പനെ മാറ്റാൻ യു.ഡി.എഫിൽ ധാരണയായെന്നും അതിനാലാണ് അവിശ്വാസ പ്രമേയത്തിൽ നിന്ന് യു.ഡി.എഫ് കൗൺസിലർമാർ വിട്ടുനിൽക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.

നഗരസഭയിൽ 43 അംഗങ്ങളാണുള്ളത്. ഇതിൽ സ്വതന്ത്രൻ ഉൾപ്പെടെ 25 അംഗങ്ങൾ വിട്ടുനിൽക്കും. ക്വാറം തികയാത്ത സാഹചര്യത്തിൽ യു.ഡി.എഫിനെതിരായ അവിശ്വാസ പ്രമേയം പരാജയപ്പെടാനാണ് സാധ്യത.


Tags:    
News Summary - Covid to Opposition Councilor in Thrikkakara Municipal Corporation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.