കൊച്ചി: സ്വകാര്യ ആശുപത്രികളെ രണ്ട് വിഭാഗമായി തിരിച്ച് മുറികളില്‍ ചികിത്സ തേടുന്ന കോവിഡ് ബാധിതരില്‍നിന്ന് ഈടാക്കാവുന്ന പരമാവധി നിരക്ക് പുതുക്കിനിശ്ചയിച്ച് സർക്കാർ. സ്വകാര്യ ആശുപത്രി അസോസിയേഷനടക്കമുള്ളവരുമായി ചര്‍ച്ച നടത്തി സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ നിർദേശപ്രകാരം നിരക്ക് നിശ്ചയിച്ചതായി സർക്കാർ ഹൈകോടതിയെ അറിയിച്ചു. ദേശീയ അക്രഡിറ്റേഷൻ ബോർഡിെൻറ (എൻ.എ.ബി.എച്ച്) അംഗീകാരമുള്ളതും ഇല്ലാത്തതുമായ ആശുപത്രികളെ തരംതിരിച്ച് കിടക്കകളുടെ എണ്ണംകൂടി പരിഗണിച്ചാണ് നിരക്ക് നിശ്ചയിച്ചത്. കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ നൽകിയ പുനഃപരിശോധന ഹരജിയാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രൻ, ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് പരിഗണിച്ചത്.
സി.ടി സ്കാന്‍, പി.പി.ഇ കിറ്റ്, റെംഡിസിവിര്പോലുള്ളവയുടെ വില ഉൾപ്പെടുത്താതെ കോവിഡ് ചികിത്സക്ക് ഈടാക്കാവുന്ന പരമാവധി മുറിവാടകയാണ് നിശ്ചയിച്ചത്. പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങി നേരത്തെയുള്ള രോഗങ്ങളുടെ ചികിത്സ നിലവില്‍ നിശ്ചയിച്ച കോവിഡ് ചികിത്സ നിരക്കില്‍ ഉള്‍പ്പെടും. ഹൃദയസംബന്ധ പ്രശ്നങ്ങളുടെ ചികിത്സക്ക് അധിക നിരക്ക് നൽകണം. എച്ച്.ഡി.യു, ഐ.സി.യു, വെൻറിലേറ്റര്‍ സൗകര്യമുള്ള ഐ.സി.യു എന്നിവക്കെല്ലാം നേരത്തേ നിശ്ചയിച്ച നിരക്കേ ഈടാക്കാവൂ. കരാര്‍ പ്രകാരമുള്ള തുക ഇന്‍ഷുറന്‍സ് കമ്പനികള്‍ നൽകാൻ ബാധ്യസ്ഥരാണെന്നും ഉത്തരവില്‍ പറയുന്നു.
സർക്കാർ നിശ്ചയിച്ച നിരക്കില്‍ കുെറ ആഴ്ചകൾ പ്രവര്‍ത്തിക്കാമെന്നും പരാതികളുണ്ടെങ്കിൽ സർക്കാറിനെ അറിയിക്കാൻ അനുവദിക്കണമെന്നും ഹരജിക്കാർ ബോധിപ്പിച്ചു. തുടർന്ന്, നിരക്ക് നിശ്ചയിച്ചത് ശരിവെച്ചതിനെതിരായ സ്വകാര്യ ആശുപത്രി അസോസിയേഷെൻറ പുനഃപരിശോധനഹരജി ആഗസ്റ്റ് 26ന് പരിഗണിക്കാൻ മാറ്റി.
ജനറല്‍ വാര്‍ഡില്‍ ചികിത്സ തേടുന്നവരുടെ നിരക്ക് മുമ്പത്തേതുപോലെ 2645 രൂപയായി തുടരും. എന്‍.എ.ബി.എച്ച് അക്രഡിറ്റേഷനുള്ള ആശുപത്രികളില്‍ ഇത് 2910 രൂപയാണ്. മുറിവാടക ആശുപത്രികളുടെ ഇഷ്ടത്തിന് ഈടാക്കാന്‍ അനുവദിക്കുന്ന ജൂണ്‍ 16ലെ സര്‍ക്കാര്‍ ഉത്തരവ് കോടതി റദ്ദാക്കി. നേരേത്ത ഈ ഉത്തരവ് സസ്പെൻഡ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.