ആര്യനാട്: സര്‍ക്കാര്‍ ആശുപത്രിയില്‍ ടി.ടി കുത്തിവെപ്പെടുക്കാനെത്തിയ സ്കൂള്‍ വിദ്യാർഥികള്‍ക്ക് കോവിഡ് വാക്സിന് നല്കിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ആര്യനാട് കമ്യൂണിറ്റി ഹെല്‍ത്ത് സെൻററിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് രാജിയെ ജില്ല മെഡിക്കല്‍ ഓഫിസര്‍ സസ്പെന്‍ഡ് ചെയ്തു. 15 വയസ്സില്‍ എടുക്കേണ്ട കുത്തിവെപ്പിനായാണ് രണ്ട് കുട്ടികള്‍ കഴിഞ്ഞ ദിവസം ആര്യനാട് സര്‍ക്കാര്‍ ആശുപത്രിയിലെത്തിയത്. എടുത്തതാകട്ടെ കോവിഡ് വാക്സിനേഷനും. ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായിട്ടും കുട്ടികളെ റഫര്‍ചെയ്ത് ചികിത്സ നല്‍കാതെ പറഞ്ഞയച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
വെള്ളിയാഴ്ച രാവിലെ 10ഓടെ ആശുപത്രിയിലെത്തിയ ഡി.എം.ഒ ഡോ. ജോസ് വി. ഡിക്രൂസ് ജീവനക്കാരിൽനിന്ന് വിശദീകരണം തേടി. തങ്ങൾക്ക് പറ്റിയ വീഴ്ചയാണെന്ന് ജീവനക്കാർ സമ്മതിച്ചു. തുടര്‍ന്നാണ് നടപടി. സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടന്നത് ഗുരുതര വീഴ്ചയാണെന്നും അതേപ്പറ്റി അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും ഡി.എം.ഒ ജനപ്രതിനിധികൾക്ക് ഉറപ്പുനൽകിയിരുന്നു.
കോവിഡ് വാക്സിന് നല്കുമ്പോള് പാലിക്കേണ്ട നടപടിക്രമങ്ങൾ ലംഘിച്ചതാണ് കുട്ടികള്‍ക്ക് കോവിഡ് വാക്സിന് നല്കാൻ ഇടയാക്കിയത്.
കോവിഡ് വാക്സിന് സ്വീകരിക്കാനെത്തുമ്പോള്‍ ആധാര്‍ നമ്പർ, ഫോണ്‍ നമ്പർ എന്നിവ രേഖപ്പെടുത്തി പ്രായപൂര്‍ത്തിയായെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതൊന്നും പാലിക്കപ്പെട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.