തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിൻ വിതരണത്തിനായി വേണ്ടിവരുക പൊതുതെരഞ്ഞെടുപ്പിന് സമാനമായ ക്രമീകരണങ്ങളെന്ന് സർക്കാർ. ആദ്യഘട്ടത്തിലെ 3.13 ലക്ഷം ആരോഗ്യപ്രവർത്തകരിൽ വാക്സിനേഷൻ പൂർത്തീകരിക്കാൻ മൂന്ന് മാസത്തിലേറെയെടുക്കും. ജനസംഖ്യയിലെ മുഴുവൻ പേർക്കും വാക്സിൻ നൽകുന്നത് ഇതാദ്യമാണ്. ഇതാണ് തെരഞ്ഞെടുപ്പിനോളം വിപുലമായ ആസൂത്രണവും തയാറെടുപ്പുകളും വേണ്ടിവരുന്നതെന്ന് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ 'മാധ്യമ'ത്തോട് പറഞ്ഞു.
വാക്സിനുകൾക്ക് കേന്ദ്രം അനുമതി നൽകിയ സാഹചര്യത്തിൽ സംസ്ഥാനത്തെ ആരോഗ്യപ്രവർത്തകർക്കുള്ള പരിശീലനം തിങ്കളാഴ്ച ആരംഭിക്കും. ഒരു കേന്ദ്രത്തിൽ പ്രതിദിനം 100 പേർക്ക് വാക്സിൻ നൽകാനാണ് കേന്ദ്രനിർേദശം. എല്ലാ ജില്ലയിലും 100 വീതം കേന്ദ്രങ്ങൾ സജ്ജമാക്കിയാലും ആരോഗ്യപ്രവർത്തകരിലെ മാത്രം നടപടികൾ പൂർത്തീകരിക്കാൻ മൂന്നുമാസത്തിലേറെ വേണ്ടി വരും.
ഒരാൾക്ക് രണ്ട് ഘട്ടമായാണ് വാക്സിൻ നൽകുക. ആദ്യ വാക്സിനേഷൻ കഴിഞ്ഞ് നാല് മുതൽ എട്ട് ആഴ്ചക്ക് ശേഷം രണ്ടാം ഘട്ടം നൽകണം. സംസ്ഥാനത്ത് ആറാഴ്ച ഇടവേളക്ക് ശേഷം രണ്ടാം വാക്സിൻ നൽകാനാണ് ആലോചന.
വാക്സിൻ നൽകുന്നവരുടെ വിവരം ശേഖരിക്കുന്നതിനും നിരീക്ഷിക്കുന്നതിനും കോവിഡ് വാക്സിൻ ബെനിഫിഷറി മാനേജ്മെൻറ് സിസ്റ്റം (സി.വി.ബി.എസ്) എന്ന ഒാൺൈലൻ സംവിധാനം കേന്ദ്രം സജ്ജമാക്കിയിട്ടുണ്ട്. നിലവിലെ ഇലക്ട്രോണിക് വാക്സിൻ ഇൻറലിജൻസ് നെറ്റ്വർക് വിപുലമാക്കിയതാണ് പുതിയ സംവിധാനം.
വാക്സിൻ ചെന്നൈ വഴി തിരുവനന്തപുരത്തോ കൊച്ചിയിലോ എത്തിക്കാനാണ് സാധ്യത. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും മേഖലാവാക്സിൻ കേന്ദ്രങ്ങളിൽ ശീതീകൃത സംഭരണസംവിധാനങ്ങൾ ഒരുക്കി. ഇവിടങ്ങളിൽനിന്ന് ഇൻസുലേറ്റഡ് വാനുകളിൽ വാക്സിൻ ജില്ലകളിലെത്തിക്കും. എല്ലാ ജില്ലകളിലും സംഭരണകേന്ദ്രങ്ങളുണ്ട്. അവിടെ നിന്ന് സ്റ്റോറേജ് ബോക്സുകളിൽ ആശുപത്രികളിലെത്തിച്ചാണ് വാക്സിൻ നൽകുക.
ആദ്യഘട്ട കോവിഡ് വാക്സിനേഷനുള്ള 14 ലക്ഷം ഓട്ടോ ഡിസേബിള്‍ ഡിസ്പോസബിള്‍ സിറിഞ്ചുകള്‍ തിരുവനന്തപുരത്തെ സംഭരണകേന്ദ്രത്തില്‍ എത്തി. ആശുപത്രികളിലെ ഒ.പി തടസ്സപ്പെടുന്ന സാഹചര്യമുെണ്ടങ്കിൽ സ്കൂളുകൾ, പൊതുഹാളുകൾ എന്നീ ബദൽ സാധ്യതകൾ തേടാനും ആലോചിക്കുന്നു.
ആധാർ നമ്പർ അടിസ്ഥാനപ്പെടുത്തിയാണ് സി.വി.ബി.എസിൽ വിവരം ശേഖരിച്ചത്. 'ൈഡ്ര റണ്ണിൽ' ആധാർ വൈബ്സൈറ്റിൽ നിന്നുള്ള വൺ ടൈം പാസ്വേഡ് (ഒ.ടി.പി) ലഭിക്കാൻ കാലതാമസം കണ്ടെത്തി. സൈറ്റിെൻറ ശേഷിക്കുറവാണ് കാരണം. രജിസ്റ്റർ ചെയ്ത വ്യക്തി തന്നെയാണോ വാക്സിൻ സ്വീകരിക്കുന്നത് എന്നുറപ്പിക്കാനാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്.
ട്രയലിൽ ഇത്രധികം വൈകലുണ്ടായ സാഹചര്യത്തിൽ മറ്റ് തിരിച്ചറിയൽ സംവിധാനം ഏർപ്പെടുത്തുകയോ വെബ്സൈറ്റിെൻറ ശേഷി വർധിപ്പിക്കുകയോ വേണമെന്നാണ് ആവശ്യം. ഫോേട്ടായും മറ്റ് തിരിച്ചറിയൽ വിവരങ്ങളും ഉപയോഗിക്കലും ആലോചനയുണ്ട്.
കോവിഡ് വാക്സിൻ സ്വീകരിച്ചാലും പൂർണസുരക്ഷിതത്വം നേടി എന്ന് അവകാശപ്പെടാനാവില്ലെന്ന് ആരോഗ്യവിദഗ്ധർ. രോഗലക്ഷണങ്ങേളാടെ കോവിഡ് വരാനുള്ള സാധ്യതയേ ഇതിലൂടെ ഇല്ലാതാവുന്നുള്ളൂ. വാക്സിൻ എടുക്കുന്നവരിലൂടെ വൈറസ് കടന്ന് പോകില്ല എന്ന് പറയാനാവില്ല.
ഇൗ സാഹചര്യത്തിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം കുറഞ്ഞ എണ്ണത്തിലേക്ക് എത്തുന്നതുവരെ വാക്സിൻ സ്വീകരിച്ചവരും അല്ലാത്തവരും മുൻകരുതൽ പാലിച്ചേ തീരൂ. വാക്സിൻ 70 ശതമാനം കാര്യക്ഷമമെന്നതുകൊണ്ട് വാക്സിൻ സ്വീകരിച്ച 100 പേരിൽ 70 പേർക്ക് രോഗം ബാധിക്കാനുള്ള സാധ്യത ഇല്ലാതാകും എന്നാണ് അർഥം.
അല്ല, എന്നാൽ, എടുക്കണമെന്ന്
അനുശാസിക്കുന്നു
28 ദിവസം ഇടവിട്ട് രണ്ട്
രണ്ടാം ഡോസ് കഴിഞ്ഞ് രണ്ടാഴ്ചക്കുശേഷം
വേണം
ചെറിയ പനി, ശരീരം വേദന എന്നിവ ഉണ്ടാകാം
ഏറ്റവും മികച്ച ഫലമുള്ളത് മാത്രമാണ് സർക്കാർ നൽകുക. രണ്ട് ഡോസിനും ഒരേ വാക്സിൻ സ്വീകരിക്കുന്നതാണ് നല്ലത്
രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അറിയിപ്പ് വരും
വേണം. ഡ്രൈവിങ് ലൈസൻസ്, ബാങ്ക് പാസ് ബുക്ക്, തൊഴിൽ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി തുടങ്ങിയവ
കോവിഡ് മാറി 14 ദിവസത്തിനുശേഷം മാത്രം എടുക്കാം
എടുക്കാം
(വാക്സിൻ യജ്ഞത്തിന് മുന്നോടിയായി കേന്ദ്ര ആരോഗ്യ വകുപ്പ് പുറത്തിറക്കിയ വിഡിയോയിൽ അഖിലേന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ പൊതുജനങ്ങളുടെ സ്വാഭാവിക സംശയങ്ങൾക്ക് നൽകിയ മറുപടി.)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.