തിരുവനന്തപുരം: കേരളത്തിലെ രണ്ടാം തരംഗത്തിന് കാരണം നിയമസഭ തെരഞ്ഞെടുപ്പ് സമയത്തെ നോട്ടക്കുറവെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ). വോട്ടെണ്ണൽ ദിനത്തിൽ കർശന നിയന്ത്രണം വേണമെന്നും കർഫ്യൂവിന് സമാനമായ നിയന്ത്രണമാണ് ഉചിതമെന്നും ഐ.എം.എ വ്യക്തമാക്കി.
ഒന്നര വർഷം കഴിഞ്ഞാലും കോവിഡ് പൂർണമായി മാറുമെന്ന് പറയാനാകില്ല. കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് കുറക്കണം. വാക്സിനേഷൻ ക്യാമ്പുകൾ രോഗവ്യാപനത്തിന് കാരണമായേക്കാമെന്നും ഐ.എം.എ ചൂണ്ടിക്കാട്ടി.
കേന്ദ്രസർക്കാർ വാക്സിൻ നയത്തിൽ മാറ്റം വരുത്തണമെന്നും എല്ലാവർക്കും വാക്സിൻ സൗജന്യമായി നൽകണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു.
കോവിഡ് നിർണയത്തിനുള്ള സംസ്ഥാനത്തെ പരിശോധന രീതി മാറ്റണമെന്ന് കേരളാ ഗവൺമെന്‍റ് മെഡിക്കൽ ഒാഫീസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) ആവശ്യപ്പെട്ടു. കൂട്ടപ്പരിശോധനയുടെ ഫലം വൈകുന്നത് വിപരീതഫലം ഉണ്ടാക്കുമോ എന്ന് ആശങ്കയുണ്ട്.
ആർടിപിസിആർ പരിശോധനാ സംവിധാനങ്ങൾ വർധിപ്പിക്കണം. കാപ്സ് പദ്ധതി വഴി സ്വകാര്യ ആശുപത്രികളിലും സൗജന്യ ചികിത്സ ഉറപ്പാക്കണം. മൊബൈൽ വാക്സിനേഷൻ യൂണിറ്റ് ആരംഭിക്കണമെന്നും കെ.ജി.എം.ഒ.എ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.