തിരുവനന്തപുരം: കന്നുകാലികള്‍ക്കുള്ള സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി ഈ സാമ്പത്തികവര്‍ഷം നടപ്പാക്കുമെന്ന് മന്ത്രി കെ. രാജു നിയമസഭയില്‍ അറിയിച്ചു. നാല്‍പതിനായിരം കന്നുകാലികളെയാണ് ഈവര്‍ഷം ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്തുന്നത്. അടുത്ത വര്‍ഷത്തോടെ സംസ്ഥാനത്തെ മുഴുവന്‍ കന്നുകാലികളെയും പദ്ധതിയില്‍ ചേര്‍ക്കും. പ്രീമിയത്തിന്‍െറ 25 ശതമാനമേ കര്‍ഷകന്‍ ചെലവഴിക്കേണ്ടതുള്ളൂ.
50 ശതമാനം സംസ്ഥാന സര്‍ക്കാറും 25 ശതമാനം തദ്ദേശസ്ഥാപനങ്ങളും വഹിക്കും. പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയുമായി ഇക്കാര്യത്തില്‍ ധാരണയിലത്തെിയിട്ടുണ്ട്. പാല്‍ വില വര്‍ധിപ്പിക്കുന്ന ഘട്ടങ്ങളിലൊക്കെ കാലിത്തീറ്റ വില കൂടുന്ന പ്രവണതയുണ്ട്. എന്നാല്‍, കേരള ഫീഡ്സിനോടും മില്‍മയോടും വിലകൂട്ടരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
തൊഴിലുറപ്പ് പദ്ധതിയില്‍ ക്ഷീരകര്‍ഷകരെയും ഉള്‍പ്പെടുത്തണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യത്തില്‍ കേന്ദ്രമാണ് തീരുമാനമെടുക്കേണ്ടത്. ഇക്കാര്യം കേന്ദ്രത്തിന്‍െറ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. എന്തെല്ലാം ഘടകങ്ങള്‍ കാലിത്തീറ്റയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ചാക്കിന് പുറത്ത് രേഖപ്പെടുത്തണമെന്ന നിര്‍ദേശം കര്‍ശനമായി പാലിക്കാന്‍ നിര്‍ദേശംനല്‍കിയെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.