കന്നുകാലി കശാപ്പ്​: കേന്ദ്ര നിയമത്തെ അനുകൂലിച്ച്​ ഹൈക്കോടതി

കൊച്ചി: കന്നുകാലി കശാപ്പിനെ അനുകൂലിച്ച്​ കേരള ഹൈക്കോടതി. അറുക്കുന്നതിനായി കാലികളെ ചന്തകളിൽ വിൽക്കുന്നതിനാണ്​ നിരോധനം. മറ്റെവിടെയെങ്കലും വച്ച്​ വിൽക്കുന്നതിന്​ തടസമില്ലെന്നും അറുക്കുന്നതിനായി കൂട്ടത്തോടെ ചന്തയിൽ വിൽക്കുന്നതിനാണ്​ നിരോധനം ഏർപ്പെടുത്തിയതെന്നും ഹൈക്കോടതി അറിയിച്ചു. ഉത്തരവിൽ മൗലികാവശകാശങ്ങളുടെ ലംഘനമില്ലെന്നു പറഞ്ഞ കോടതി വിജ്​ഞാപനം വായിക്കുകപോലും ചെയ്യാതെയാണ്​ പ്രതിഷേധിക്കുന്നതെന്നും പറഞ്ഞു. 

അറവ്​​ നിരോധിച്ച കേന്ദ്ര വിജ്​ഞാപനം റദ്ദാക്കണമെന്നാവശ്യ​പ്പെട്ട്​ യൂത്ത്​ കോൺഗ്രസ്​ സംസ്​ഥാന സെക്രട്ടറി ടി.എസ്​. സജി സമർപ്പിച്ച ഹരജി തള്ളിക്കൊണ്ടാണ്​ കോടതി ഇത്തരത്തിൽ നിരീക്ഷണം നടത്തിയത്​. 

Tags:    
News Summary - cow slaughter: high court support the cental law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.