പാലക്കാട് പേവിഷബാധയേറ്റ് പശുക്കൾ ചത്തു

പാലക്കാട്: മണ്ണൂരിൽ പേവിഷബാധയേറ്റ രണ്ട് പശുക്കൾ ചത്തു. പേവിഷബാധയുള്ള നായ്ക്കളുടെ കടിയേറ്റതാണ് പശുക്കൾക്ക് രോഗം വരാൻ കാരണമെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ വിലയിരുത്തൽ.

മണ്ണൂർ വടക്കേക്കര ഓട്ടയംകാട് കാളിദാസൻ, മുളക് പറമ്പിൽ രാമസ്വാമി എന്നിവരുടെ പശുക്കൾക്കാണ് പേയിളകിയത്. പേയിളകിയ പശുക്കൾ അക്രമാസക്തരായി. രണ്ട് കയറിൽ കെട്ടിയിട്ടിരുന്നെങ്കിലും കാളിദാസന്‍റെ പശു തൊഴുത്ത് മുഴുവൻ തകർത്തു. രോഗ ലക്ഷണങ്ങൾ കണ്ട രണ്ടാം ദിവസം തന്നെ പശുക്കൾ ചത്തു.

തെരുവുനായ ശല്യം ഈ മേഖലയിൽ അതിരൂക്ഷമാണ്. വളർത്തു മൃഗങ്ങളിൽ പോലും പേവിഷബാധ ഏറ്റതോടെ നാട്ടുകാര്‍ ഭീതിയിലാണ്. 

Tags:    
News Summary - cows died in palakkad rabies infection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.