തിരുവനന്തപുരം: ഭരണരംഗത്തെ വിദഗ്ധനായിരുന്നു മുൻ ചീഫ് സെക്രട്ടറി സി.പി. നായർ. നർമത്തിൽ പൊതിഞ്ഞായിരുന്നു അദ്ദേഹത്തിെൻറ വാക്കും എഴുത്തും. ഫയലുകളിലെ അദ്ദേഹത്തിെൻറ കുറിപ്പുകൾേപാലും നർമപ്രധാനമായിരുന്നു. കുറിക്ക് കൊള്ളുന്ന വാക്കുകൾ പലേപ്പാഴും മലയാളത്തിൽതന്നെ ആയിരുന്നെന്നും അദ്ദേഹത്തിന് കീഴിൽ പ്രവർത്തിച്ചവർ ഒാർക്കുന്നു. ആർക്കും ഒരു സംശയവുമില്ലാത്തവിധം വ്യക്തമായിരുന്നു ഫയൽ കുറിപ്പുകൾ.
ബ്രിട്ടീഷ് സംവിധാനത്തിെൻറ പിടിയിൽനിന്ന് സിവിൽ സർവിസിനെ മാറ്റണമെന്ന് ആഗ്രഹിച്ച ഉദ്യോഗസ്ഥൻ കൂടിയായിരുന്നു അദ്ദേഹം. അതിനായി അദ്ദേഹം ശ്രമിക്കുകയും ചെയ്തു. ഭരണരംഗത്ത് പല മാറ്റങ്ങളുടെയും പ്രയോക്താവായിരുന്നു.
മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരെൻറ സ്പെഷൽ സെക്രട്ടറിയായി പ്രവർത്തിച്ച അദ്ദേഹം തുടർന്നുവന്ന ഇടത് സർക്കാറിെൻറ കാലത്തും മികച്ച വകുപ്പുകളിൽ ജോലി ചെയ്തു. മുഖ്യമന്ത്രിയുെട പേഴ്സണൽ സ്റ്റാഫ് എന്ന നിലക്കല്ല, െഎ.എ.എസ് ഉദ്യോഗസ്ഥനെന്നനിലക്കുള്ള പ്രവർത്തനമാണ് നടത്തിയത്. ഇടത് സർക്കാറിനും അദ്ദേഹം പ്രിയങ്കരൻ തന്നെയായിരുന്നു. ഭരണരംഗത്തെ അദ്ദേഹത്തിെൻറ മികവും സാമൂഹികരംഗത്തെ പ്രവർത്തനങ്ങളും ഭരണപരിഷ്കാര കമീഷൻ അംഗമെന്ന നിലയിലെ പ്രവർത്തനത്തിന് കരുത്തുപകർന്നു.
പിതാവിെൻറ സാഹിത്യവാസന അദ്ദേഹത്തിനും പകർന്നുകിട്ടി. ഇരുകാലിമൂട്ടകൾ എന്ന ഗ്രന്ഥത്തിനാണ് സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്. അതും സർവിസിലിരിക്കെ. സർവിസിലിരിക്കെ എഴുത്തും നിലനിർത്താൻ പിന്നാലേ വന്ന പല ഉദ്യോഗസ്ഥർക്കും സി.പി. നായരുടെ അനുഭവം തുണയായി.
കെൽപുള്ള മികച്ച ഉദ്യോഗസ്ഥനായിരുന്നു സി.പി. നായരെന്ന് അദ്ദേഹത്തിന് കീഴിൽ പ്രവർത്തിച്ച െഎ.എ.എസ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.
എഴുത്തും ജോലിയും ഒന്നിച്ച് കൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിഞ്ഞു. സമൂഹത്തിൽ എല്ലാ കാര്യത്തിലും നിതാന്ത ജാഗ്രത അദ്ദേഹത്തിനുണ്ടായിരുന്നു.
നർമബോധമുള്ള വ്യക്തി എന്ന നിലയിൽ എല്ലാ കാര്യങ്ങളും മറ്റൊരുതലത്തിൽ കാണാൻ കഴിഞ്ഞിരുന്നു. ഭഗവത്ഗീഥ, രാമായണം, മലയാള സാഹിത്യം എന്നിവയിലൊക്കെ അഗാധ പാണ്ഡിത്യമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.