കേരളം ഭരിക്കുന്നത് ചീഫ് സെക്രട്ടറിയല്ലെന്ന് സി.പി.ഐ

തിരുവനന്തപുരം: മാവോവാദികളെ വെടിവെച്ച് കൊന്ന പൊലീസ് നടപടിയെ ന്യായീകരിച്ച ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ സി.പ ി.ഐ. കേരളം ഭരിക്കുന്നത് ചീഫ് സെക്രട്ടറിയല്ലെന്ന് സി.പി.ഐ അസിസ്റ്റന്‍റ് സെക്രട്ടറി കെ. പ്രകാശ് ബാബു പറഞ്ഞു.

ചീഫ് സെക്രട്ടറിയുടെ ലേഖനം നിയമവിരുദ്ധമാണ്. ദേശീയ ദിനപത്രത്തിൽ ലേഖനം എഴുതാൻ ആരാണ് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്. ചീഫ് സെക്രട്ടറിക്ക് അതിന് അവകാശമില്ല. ഉദ്യോഗസ്ഥരെ തിരുത്താൻ രാഷ്ട്രീയ നേതൃത്വം ഇടപെടണം. സംസ്ഥാനത്ത് ഒരു ജനാധിപത്യ സർക്കാറില്ലേ എന്നും പ്രകാശ് ബാബു ചോദിച്ചു.

പൊലീസ് സംസ്ഥാന സർക്കാറിന് പ്രതിസന്ധി ഉണ്ടാക്കുന്നുവെന്ന് പ്രകാശ് ബാബു ആരോപിച്ചു. ഏതെങ്കിലും സ്വാധീനം പൊലീസിന് മേലുണ്ടോയെന്ന് സംശയിക്കണം. നിയമസഭാ സമ്മേളനം നടക്കുന്ന സമയത്തുള്ള പൊലീസ് നടപടികൾ നാണക്കേടുണ്ടാക്കി. സംഭവത്തിന് പിന്നിലെ ദുരൂഹത മുഖ്യമന്ത്രിയെ അറിയിച്ചെന്നും പ്രകാശ് ബാബു മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - CPI Against to Chief Secretary Tom Jose -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.