ഡി.​ജി.​പി​ക്കും ആ​ഭ്യ​ന്ത​ര വ​കു​പ്പി​നു​മെ​തി​രെ നി​ല​പാ​ട്​ ക​ടു​പ്പി​ച്ച്​ സി.​പി.​െ​എ

തൃശൂർ: സർക്കാറിനെ ജനമധ്യത്തിൽ അപഹാസ്യമാക്കുന്ന ഡി.ജി.പിക്കും ആഭ്യന്തര വകുപ്പിനുമെതിരെ നിലപാട് കടുപ്പിച്ച് സി.പി.െഎ. സർക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന നടപടികളാണ് ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി ലോക്നാഥ് ബെഹ്റയിൽനിന്നും ആഭ്യന്തര വകുപ്പിൽനിന്നും ഉണ്ടായതെന്നാണ് സി.പി.െഎ വിലയിരുത്തൽ. ഡി.ജി.പിയെ ക്രമസമാധാന ചുമതലയിൽനിന്ന് മാറ്റണമെന്നാണ് പാർട്ടി നിലപാട്. ഇക്കാര്യം എൽ.ഡി.എഫിൽ  ആവശ്യപ്പെടുമെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു.

ക്രമസമാധാന നില തകർന്നുവെന്ന് പ്രതിപക്ഷത്തിന് പ്രചരിപ്പിക്കാൻ സഹായിക്കുന്ന പ്രവർത്തനമാണ് പൊലീസിൽനിന്ന് ഉണ്ടാകുന്നത്. ജനങ്ങളും സർക്കാറിനെതിരായിട്ടുണ്ട്. അത് മലപ്പുറം ഉപതെരഞ്ഞെടുപ്പിലുൾപ്പെടെ പ്രകടമായി. ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജയോട് കൈക്കൊണ്ട നടപടി പൊതുസമൂഹത്തിന് മുന്നിൽ കളങ്കമുണ്ടാക്കി. യു.എ.പി.എ നിയമ പ്രകാരം കേെസടുക്കുന്നതിലും ഗുരുതര വീഴ്ചയാണ് സംഭവിച്ചത്.

കൊടുങ്ങല്ലൂരിൽ പഞ്ചായത്ത് പ്രസിഡൻറ് ആക്രമിക്കപ്പെട്ടതുൾപ്പെടെ സംസ്ഥാനത്ത് സി.പി.െഎ പ്രവർത്തകർക്കുനേരെയുണ്ടായ അതിക്രമങ്ങളിൽ സി.പി.എമ്മുകാരായ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് കൈക്കൊള്ളുന്നത്. പലയിടങ്ങളിലും എസ്.െഎമാർ സ്വന്തംനിലക്ക് കാര്യങ്ങൾ തീരുമാനിക്കുകയാണ്.  ഭരണം മാറിയെന്ന തോന്നൽ  അവർക്കില്ല. ആഭ്യന്തരവകുപ്പ് പരാജയപ്പെട്ടാൽ ഭരണം പരാജയപ്പെട്ടതിന് തുല്യമാണെന്നും എൽ.ഡി.എഫ് സർക്കാറിെൻറ ചുരുങ്ങിയ കാലത്തെ ഭരണത്തിൽത്തന്നെ ഇത് പ്രകടമായെന്നും സി.പി.െഎ വിലയിരുത്തുന്നു.

സദാചാര പൊലീസിങ്, നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കൽ തുടങ്ങി ക്രമസമാധാന പരിപാലനത്തിൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചു. യു.എ.പി.എ േപാലുള്ള കരിനിയമങ്ങൾ ചുമത്തി മാസങ്ങളോളം പലെരയും ജയിലിൽ അടച്ചശേഷം തെറ്റുപറ്റിയെന്ന് പറയുന്നത്  വീഴ്ചയാണ്. ഇക്കാര്യം സി.പി.െഎ സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇൗ രീതിയിൽ പൊലീസിനെ കയറൂരി വിട്ടാൽ അത് സർക്കാറിന് ദോഷം ചെയ്യും. ഇക്കാര്യങ്ങൾ മുന്നണിയിൽ ചർച്ച ചെയ്യേണ്ടതുതന്നെയാണെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു.

 

Tags:    
News Summary - cpi against DGP and home ministry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.