കെ.പി.സി.സി ഓഫിസിന് നേരെയുണ്ടായ ആക്രമണത്തിന്‍റെ സി.സി.ടി.വി ദൃശ്യത്തിൽ നിന്ന് 

ഇന്ദിര ഭവനു​നേരേയുണ്ടായ ആക്രമണം; എതിർപ്പറിയിച്ച്​ സി.പി.ഐ

തിരുവനന്തപുരം: കെ.പി.സി.സി ഓഫിസിന്​ നേരേയുണ്ടായ ആക്രമണത്തിൽ ഇടതു മുന്നണി യോഗത്തിൽ എതിർപ്പറിയിച്ച്​ സി.പി.ഐ. രാഷ്​ട്രീയ പാർട്ടികളുടെ ഓഫിസുകൾ ആ​ക്രമിക്കുന്നത്​ ശരിയല്ലെന്ന്​ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഇതിനോട്​ എല്ലാവരും യോജിച്ചു. മുഖ്യമന്ത്രിയും ഇതു​ ശരിവെച്ചു.

പാർട്ടി ഓഫിസുകൾ പരസ്​പരം ആക്രമിക്കാൻ പാടില്ലെന്ന നിലപാട്​ സി.പി.ഐ പരസ്യമായും ഉന്നയിച്ചിരുന്നു. ഇന്ദിര ഭവനിലെ സംഭവങ്ങൾ പരിശോധിക്കുമെന്ന്​ ഇ.പി. ജയരാജൻ വാർത്തസമ്മേളനത്തിലും വ്യക്തമാക്കി

Tags:    
News Summary - CPI condemns Attack on Indira Bhavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.