പേടിച്ചാല്‍ പനി വരുന്നയാളാണ് പിണറായിയെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനവുമായി സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജു. സി.പി.എം–ബി.ജെ.പി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗവര്‍ണർ വിളിപ്പിച്ചപ്പോൾ രാജ്ഭവനിലേക്കു പോയ മുഖ്യമന്ത്രിയുടെ നടപടിയെ കുറ്റപ്പെടുത്തിയാണ് ഘടകകക്ഷി നേതാവിൻെറ പരാമർശം. ഇടക്കിടക്ക് പേടിച്ച് പനി വരുന്നയാളാണ് മുഖ്യമന്ത്രിയെന്ന് രാജു പരിഹസിച്ചു. മന്ദബുദ്ധികളായ ചിലർ അദ്ദേഹത്തിന്റെ ഉപദേശകരായി കൂടിയിട്ടുണ്ട്. അവരുടെ ഉപദേശം കേട്ടാൽ കേരളം തകരുമെന്നും പി. രാജു പറഞ്ഞു.

എന്നെ കാണണം എന്ന് ഗവര്‍ണര്‍ ഒരു തമ്പുരാനെ പോലെ പറയുമ്പോള്‍ കാണാന്‍ പറ്റില്ലെന്ന് ആര്‍ജവത്തോടെ പറയുവാന്‍ മുഖ്യമന്ത്രിക്ക് സാധിക്കണമായിരുന്നു. താന്‍ പോയി കുമ്മനത്തെ കാണണം, താന്‍ പോയി ആര്‍.എസ്.എസ് നേതാക്കളെ കാണണം എന്നെല്ലാം ഗവര്‍ണര്‍ ആജ്ഞാപിക്കുമ്പോള്‍ പോയി പണി നോക്ക് എന്നായിരുന്നു പിണറായി പറയേണ്ടിയിരുന്നതെന്നും രാജു പറഞ്ഞു.

കെ.എസ്.ആര്‍.ടി.സിയിലെ കൂട്ട സ്ഥലംമാറ്റത്തിനെതിരെ എ.ഐ.ടി.യു.സി കൊച്ചിയിൽ സംഘടിപ്പിച്ച സമരത്തിലായിരുന്നു മുഖ്യമന്ത്രിക്കെതിരയുള്ള വിമര്‍ശനം. മുഖ്യമന്ത്രിക്കെതിരായ വിമർശനത്തിൽ പശ്ചാത്തലത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രാജുവിനോട് വിശദീകരണം തേടി.

 

Tags:    
News Summary - cpi district secretery p raju lashes out pinarayi vijayan-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.