സി.പി.ഐ നേതാവ് ആറ്റിങ്ങലിൽ യു.ഡി.എഫ് സ്ഥാനാർഥിയാകും

ആറ്റിങ്ങൽ: ഇടത് നേതാവ് ആറ്റിങ്ങലിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിത്വത്തിലേക്ക്. സി.പി.ഐ നേതാവ് ആയിരുന്ന അഡ്വ.എ. ശ്രീധരൻ ആണ് ആർ.എസ്.പിയുടെ സ്ഥാനാർഥിയാകുന്നത്. ഡി.ഇ.ഒ ആയി വിരമിച്ച ശ്രീധരൻ നിലവിൽ അറ്റിങ്ങൽ ബാറിലെ അഭിഭാഷകൻ ആണ്. സർവീസിൽ ഇരിക്കവെ സി.പി.ഐയുടെ സർവീസ് സംഘടനാ നേതാവ് ആയിരുന്ന ഇദേഹം വിരമിച്ച ശേഷം സി.പി.ഐ ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി അംഗം, ആറ്റിങ്ങൽ ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സി.പി.ഐ. പ്രതിനിധിയായി ആറ്റിങ്ങൽ ടൗൺ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം ആയും പ്രവർത്തിച്ചിരുന്നു. നിലവിൽ സി.പി.ഐ. ആറ്റിങ്ങൽ ലോക്കൽ കമ്മിറ്റി അംഗം ആയിരുന്നു.

2011ൽ ചിറയിൻകീഴ് നിയോജക മണ്ഡലത്തിലും 2006 ൽ കിളിമാനൂർ മണ്ഡലത്തിലും സി.പി.ഐ.യുടെ സ്ഥാനാർത്ഥി പരിഗണനാ ലിസ്റ്റിൽ ഇദേഹം ഉണ്ടായിരുന്നു. യു.ഡി.എഫിൽ ആർ.എസ്.പി.ക്കാണ് ആറ്റിങ്ങൽ സീറ്റ്. ഈ സീറ്റ് വെച്ച്മാറുവാൻ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. തുടർന്ന് മണ്ഡലത്തിൽ ബന്ധങ്ങൾ ഉള്ള പുതുമുഖ സ്ഥാനാർത്ഥിയെ തേടിയിരുന്നു. ഈ അന്വേഷണം ആണ് സി.പി.ഐ ക്കാരൻ ആയ ശ്രീധരനിൽ എത്തിയത്. ആർ.എസ്.പി. ആറ്റിങ്ങൽ, ജില്ലാ നേതൃത്വങ്ങൾ എ.ശ്രീധരൻ്റെ സ്ഥാനാർഥിത്വം അംഗീകരിച്ചു. സംസ്ഥാന നേതൃത്വത്തിൻ്റെ പ്രഖ്യാപനം മാത്രമേ വരേണ്ടതുള്ളൂ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.