തിരുവനന്തപുരം: ലാവലിൻ കേസിലെ ഹൈകോടതി വിധി ഇടതുമുന്നണിയുടെയും മന്ത്രിസഭയുടെയും പ്രതിച്ഛായ വർധിപ്പിക്കുന്നതാണെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വിധി സ്വാഗതാർഹമാണ്. സി.ബി.ഐയെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടാനുള്ള ശ്രമത്തിനേറ്റ തിരിച്ചടിയാണിത്. സി.ബി.ഐയുടെ ഇത്തരം പ്രവർത്തനങ്ങളെ തങ്ങൾ നേരത്തേതന്നെ തുറന്നുകാട്ടിയതാണ്. കേന്ദ്ര അന്വേഷണ ഏജൻസികളുടെ രാഷ്ട്രീയേപ്രരിത നിലപാടുകൾക്കുള്ള താക്കീതു കൂടിയാണ് ഹൈേകാടതിവിധിയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.