കരിപ്പൂർ: കേരളത്തിൽ ഒരിക്കലും സി.പി.എമ്മും കോൺഗ്രസും ‘ഇൻഡ്യ’ മുന്നണിയായി ഒരുമിച്ചുവരാൻ പോവുന്നില്ലെന്ന് ശശി തരൂർ എം.പി പറഞ്ഞു. മുജാഹിദ് സംസ്ഥാന സമ്മേളന സമാപനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇൻഡ്യ മുന്നണിക്ക് ചില സംസ്ഥാനങ്ങളിൽ ഒരുമിച്ചു പോവാൻ കഴിയുന്നില്ലെന്നത് യാഥാർഥ്യമാണ്.
എന്നാൽ, എല്ലാ സംസ്ഥാനങ്ങളിലും അങ്ങനെയല്ല. അതിനുദാഹരണമാണ് തമിഴ്നാട്. അവിടെ സി.പി.എമ്മും സി.പി.ഐയും ഡി.എം.കെയും കോൺഗ്രസും എല്ലാവരും ഒരുമിച്ചുനിൽക്കുന്നു. കേരളത്തിൽ ഇതുവരെ ഒരു ബി.ജെ.പി സ്ഥാനാർഥി ലോക്സഭയിലേക്ക് വിജയിച്ചിട്ടില്ല. ഭിന്നിപ്പിന്റെ രാഷ്ട്രീയക്കാരെ എതിർക്കണമെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തോട് എനിക്ക് വിയോജിപ്പില്ല.
പക്ഷേ, സി.പി.എം സുഹൃത്തുക്കൾ പറയുന്നതുപോലെ അവരാണ് മുസ്ലിം സമുദായത്തിനൊപ്പം നിൽക്കുന്നതെന്നും അവർക്ക് വോട്ട് ചെയ്യണമെന്നുമുള്ള അഭിപ്രായത്തോട് എനിക്ക് യോജിക്കാനുമാവില്ല. മതങ്ങളെ അവർക്ക് പരിഹാസ്യമായിരുന്നു. നേതൃത്വത്തിലുള്ളവർ മതത്തിൽ വിശ്വസിക്കാൻ അവകാശമില്ലാത്തവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.