കോഴിക്കോട്: മുസ്ലിംലീഗ് വഖഫ് സമ്മേളനത്തിലെ പ്രകോപന മുദ്രാവാക്യങ്ങളും വംശീയവിദ്വേഷ പ്രസംഗവും കേരളത്തിെൻറ സാംസ്കാരിക പ്രബുദ്ധതയെയും നവോത്ഥാന പാരമ്പര്യത്തെയും അപഹസിക്കുന്നതാണെന്നും നടപടി സ്വീകരിക്കണമെന്നും സി.പി.എം ജില്ല സെക്രേട്ടറിയറ്റ്.
മുഖ്യമന്ത്രിയെയും സി.പി.എം നേതാക്കളെയും മാത്രമല്ല, സ്ത്രീകളെയും എൽ.ജി.ബി.ടി വിഭാഗങ്ങളെയുംവരെ ആക്ഷേപിക്കുന്നതായിരുന്നു ആക്രമണോത്സുക വർഗീയവികാരം പടർത്തുന്ന പ്രയോഗങ്ങളെന്ന് സെക്രേട്ടറിയറ്റ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
സംഘ്പരിവാറിനെപോലെ താലിബാൻ വികാരം പടർത്തുന്ന ലീഗ് വർഗീയവാദികളെ ഒറ്റപ്പെടുത്തണം. മുഖ്യമന്ത്രിക്കുനേരെ ജാതി അധിക്ഷേപം നടത്തുകയും മന്ത്രി മുഹമ്മദ് റിയാസിനെയും കുടുംബത്തെയും അധിക്ഷേപിക്കുകയും മുഖ്യമന്ത്രിക്കും കെ.ടി. ജലീലിനുമെതിരെ വധഭീഷണി മുഴക്കുകയും ചെയ്ത ലീഗ് നേതാക്കളും പ്രവർത്തകരും വർഗീയത ഇളക്കിവിടുകയാണ് ചെയ്തത്.
റിയാസിെൻറത് വിവാഹമല്ലെന്നും വ്യഭിചാരമാണെന്നും അബ്ദുറഹിമാൻ ആക്ഷേപിച്ചത് പാണക്കാട്ടെ തങ്ങന്മാരെയും മുതിർന്ന ലീഗ് നേതാക്കളെയും വേദിയിൽ ഇരുത്തിയാണ്. ചെത്തുകാരൻ കോരന് സ്ത്രീധനം കിട്ടിയതല്ല കേരളം എന്നതുപോലുള്ള മുദ്രാവാക്യം ലീഗ് എത്ര വംശീയവും വരേണ്യവുമായ നിലപാടുകളാണ് സൂക്ഷിക്കുന്നത് എന്നതിെൻറ തെളിവാണ്.
മതനിരപേക്ഷതക്ക് ആഘാതമേൽപ്പിക്കുന്നതിനെ ജനാധിപത്യ മതിനിരപേക്ഷ ശക്തികൾ പ്രതിരോധിക്കണമെന്നും സെക്രേട്ടറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.