തിരുവനന്തപുരം: കണ്ണൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തിൽ സി.പി.എമ്മിന് ഒരു ബന്ധവുമില്ലെന്ന് കാണിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. കൊലപാതകത്തിന് പിന്നിൽ പാർട്ടി പ്രവർത്തകരുണ്ടെങ്കിൽ കർശന നടപടിയെടുക്കുമെന്നും പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
കണ്ണൂരിലെ ഷുഹൈബിന്റെ കൊലപാതകം അപലപനീയമാണ്. ഈ പാതകവുമായി സിപിഐ എംന് ഒരു ബന്ധവുമില്ല.
കൊലപാതകത്തിന് പിന്നിൽ ഏതെങ്കിലും പാർട്ടി പ്രവർത്തകർ ഉണ്ടെങ്കിൽ അവർക്കെതിരെ കർശന നടപടിയെടുക്കും. പോലീസ് യഥാർത്ഥ പ്രതികളെ കണ്ടെത്താനുള്ള അന്വേഷണത്താലാണ് ഉള്ളതെന്നാണ് മനസിലാക്കുന്നത്. അതിൽ യാതൊരു വിധ ഇടപെടലും ഉണ്ടാവുകയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.