നിലമ്പൂർ: പി.വി. അൻവർ എം.എൽ.എക്കെതിരെ നിലമ്പൂരിൽ ശക്തമായ പ്രതിഷേധവുമായി സി.പി.എം. പ്രവർത്തകർ അൻവറിന്റെ കോലവും കത്തിച്ചു. നിലമ്പൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വൈകുന്നേരം അഞ്ചിന് പ്രതിഷേധം സംഘടിപ്പിച്ചത്. പാർട്ടി ഓഫിസായ കുഞ്ഞാലി മന്ദിരത്തിനു മുന്നിൽ നിന്നാരംഭിച്ച പ്രകടനത്തിൽ സ്ത്രീകൾ ഉൾപ്പെടെ അഞ്ഞൂറോളം പ്രവർത്തകർ പങ്കെടുത്തു.
‘ചെങ്കൊടി തൊട്ട് കളിക്കണ്ട’ എന്ന ബാനറിനു പിന്നിൽ അൻവറിനെതിരെ രൂക്ഷ വിമർശനവുമായാണ് പ്രകടനം നടന്നത്. പുരക്ക് മുകളിലേക്ക് വളഞ്ഞാൽ വെട്ടിമാറ്റാൻ മടിക്കില്ലെന്നും ഗോവിന്ദൻ മാസ്റ്ററും പാർട്ടിയും ഒന്ന് പറഞ്ഞാൽ വെട്ടിനുറുക്കി ചാലിയാർ പുഴയിൽ ഒഴുക്കുമെന്ന മുദ്രാവാക്യവും ഉയർന്നു. ടൗൺ ചുറ്റി നടന്ന പ്രകടനം നിലമ്പൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.